Kerala
ഏകീകൃത സിവില്‍ കോഡിനെതിരേ ശക്തമായ പ്രക്ഷോഭം; ബുധനാഴ്ച കോണ്‍ഗ്രസ് നേതൃയോഗം
രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ബിജെപി രൂപം കൊടുത്ത ഏകീകൃത സിവില്‍ കോഡിനെതിരേ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍ ജൂലൈ 5ന് (ബുധന്‍) കെപിസിസി നേതൃയോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, എക്സിക്യൂട്ടിവ് അംഗങ്ങള്‍, പോഷകസംഘടനകളുടെ അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുക്കും.
ഏകീകൃതസിവില്‍ കോഡിനെതിരേ എഐസിസിക്കും കെപിസിസിക്കും വ്യക്തവും ശക്തവുമായ നിലപാടാണുള്ളത്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുമെന്നു പറഞ്ഞത് തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ഇതൊരു ഇലക്ഷന് കോഡാണ്. മോദി സര്‍ക്കാര്‍ നിയോഗിച്ച ലോ കമ്മീഷന് 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏകീകൃതസിവില്‍ കോഡ് നടപ്പാക്കേണ്ട ആവശ്യമേയില്ലെന്നാണ് സുചിന്തിതമായി വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച കരട് ബില്ലുംപോലും രൂപം കൊടുത്തിട്ടില്ല.
എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാല്‍ എല്ലാവരെയും ഒന്നിച്ച് അണിനിരത്തിയുള്ള അതിശക്തമായ പോരാട്ടമാണ് വേണ്ടത്. എന്നാല്‍ സിപിഎം ഇതൊരു വിഭാഗത്തിന്റെ മാത്രം പ്രശ്നമായി ചിത്രീകരിച്ച് വിഭാഗീയത ആളിക്കത്തിക്കുകയാണ്. ബിജെപിയും സിപിഎമ്മും വിഭാഗീയത സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൈവരിക്കാനാണ് ശ്രമിക്കുന്നത്. യൂണിഫോം സിവില്‍ കോഡിനെതിരേ എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് സുധാകരന് അറിയിച്ചു.
Alappuzha
‘കാർ അമിതവേഗതയിലായിരുന്നില്ല; അമിത ഭാരമാണ് അപകട കാരണം’; ആലപ്പുഴ ആർടിഒ
ആലപ്പുഴ: ആലപ്പുഴ കളർകോട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആർടിഒ. ഈ സമയത്ത് മഴ ഉണ്ടായിരുന്നതും വാഹനത്തിന്റെ പഴക്കവും അപകട കാരണമായെന്ന് ആർടിഒ പറഞ്ഞു. കാർ അമിത വേഗതയിൽ ആയിരുന്നില്ലയെന്നും ആർ ടി ഒ വ്യക്തമാക്കി. വാഹനത്തിന്റെ ഉടമയെ അന്വേഷിക്കേണ്ടതുണ്ടെന്നും 14 വർഷം പഴക്കമുള്ള വാഹനമാണിതെന്നും കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നുവെന്നും ആർടിഒ പറഞ്ഞു. റോഡിൽ വെളിച്ചം കുറവായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു. എന്തോ ഒന്ന് കാറിനു മുന്നിൽ കണ്ടുവെന്നും പെട്ടന്ന് വണ്ടി വെട്ടിച്ചെന്നുമാണ് ഡ്രൈവർ ആയിരുന്ന വിദ്യാർത്ഥി പറഞ്ഞത്. എന്നാൽ വീഡിയോയിൽ ഇത് കാണാത്തതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ആർടിഒ പറഞ്ഞു.
Alappuzha
‘മിടുക്കരായ വിദ്യാർത്ഥികളെയാണ് നഷ്ടപ്പെട്ടത്’: വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
ആലപ്പുഴ: ഇന്നലെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ നഷ്ടപ്പെട്ട നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ടോടെ പുറത്തേക്ക് പോയതാണെന്നും ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മറിയം വര്‍ക്കി പറഞ്ഞു
“അപകടത്തെ കുറിച്ച് അറിഞ്ഞയുടന്‍ അധ്യാപകരുള്‍പ്പെടെ എല്ലാവരും ആശുപത്രിയില്‍ എത്തിയിരുന്നു. അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ആശുപത്രിയിലെത്തിയിരുന്നു. കോളേജ് ഹോസ്റ്റലില്‍ തന്നെയായിരുന്നു വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. എന്തോ ആവശ്യത്തിന് അവര്‍ നേരത്തേ ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. നല്ല മഴയുണ്ടായിരുന്നു. വൈകുന്നേരം മുതല്‍ മഴ കനക്കുന്നതിനാല്‍ കാഴ്ച വളരെ കുറവായിരുന്നു. 11 കുട്ടികളാണ് കാറിലുണ്ടായിരുന്നത്. 5 പേര് സംഭവസ്ഥലത്തു തന്നെ മരിച്ചു. 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്; 2 പേര്‍ക്ക് വലിയ പരിക്കുകളില്ല. കുട്ടികള്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ഗുരുതര പരിക്കേറ്റ 4 വിദ്യാര്‍ത്ഥികളും ഐസിയുവിലാണ്”: പ്രിൻസിപ്പൽ പറഞ്ഞു.
Alappuzha
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം
മരിച്ചത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ
ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ച നാലുപേരും. കാറും കെഎസ്ആർടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-
Kerala2 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login