പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നു; ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിലേക്ക്: കോൺഗ്രസ്

ഇന്ധന വിലവർധനയ്ക്ക് എതിരായി ദേശീയപാത ഉപരോധ സമരത്തെ തുടർന്നുണ്ടായ വിഷയത്തിൽ പൊലീസ് ഏകപക്ഷീയമായി പെരുമാറുന്നെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ കേസെടുക്കാതെ നടൻ ജോജു ജോർജിന്റെ പരാതിയിൽ മാത്രം ആണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസ് പറഞ്ഞു. ജോജുവിന്റെ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കാൻ നടത്തിയ സമരം പോലെ ഇതിനെ വ്യാഖ്യാനിച്ചു കൊണ്ടുവരരുത്. ജോജുവാണ് സംഘർഷം ഉണ്ടാക്കിയതെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

ലഹരിക്ക് അടിമപ്പെട്ടു വരുന്നതു പോലെ മുണ്ടും മടക്കിക്കുത്തി സ്ത്രീകൾ അടക്കമുള്ളവർ ഉള്ളിടത്തേയ്ക്ക് അവരെ തട്ടിയിട്ട് തെറിവിളിച്ചാണ് ജോജു വന്നത്. സ്ത്രീകൾ കൊടുത്ത പരാതിയിൽ പൊലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ചോദിച്ചു. സ്ത്രീകളെ തള്ളിയിട്ടത് പൊലീസ് കണ്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. സാധാരണക്കാരുടെ പ്രതിഷേധമാണ് അവിടെ നടന്നത്. മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment