അവശ്യ വസ്തുക്കള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയെന്ന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി

ഡല്‍ഹി: അവശ്യ വസ്തുക്കള്‍ക്ക് വില വര്‍ദ്ധിപ്പിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില കുറഞ്ഞിട്ടും സാധാരണക്കാര്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കൊവിഡിന് ഇടയിലും രാജ്യത്ത് ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 20.1 ശതമാനം ആഭ്യന്തര വളര്‍ച്ചയുണ്ടായെന്ന റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.കഴിഞ്ഞ ഏഴുവര്‍ഷമായി ഗ്യാസ്, ഡീസല്‍, പെട്രോള്‍ തുടങ്ങിയവയുടെ വില വര്‍ദ്ധിപ്പിക്കുന്നതാണ് ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ തോത്. ഇന്ധന വിലവര്‍ദ്ധനയിലൂടെ സര്‍ക്കാര്‍ 23 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കി.

Related posts

Leave a Comment