Connect with us
48 birthday
top banner (1)

Kerala

വീഡിയോ ക്ലിപ്പുകളിലെ വിവരങ്ങൾ അടിസ്ഥാന രഹിതം :കെ.സി.ജോസഫ്

Avatar

Published

on

കോട്ടയം: ഉമ്മൻ ചാണ്ടിയെ കാണുന്നതിനായി ബാംഗ്ലൂരിൽ എത്തിയ തന്നെയും എം എം ഹസ്സനേയും ബെന്നി ബെഹ് നാനെയും കാണുവാൻ അദ്ദേഹത്തിന്റെ ഭാര്യയും മകൻ ചാണ്ടി ഉമ്മനും അനുവദിച്ചില്ലെന്ന് പറയുന്ന ഒരു ടെലിഫോൺ സംഭാഷണത്തിന്റെ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിലെ വിവരങ്ങൾ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് മുൻ മന്ത്രി കെ സി ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി . പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വൻപരാജയം സുനിശ്ചതമായതോടെ ചാണ്ടി ഉമ്മനേയും കുടുംബത്തേയും അപകീർത്തിപ്പെടുത്തി നാല് വോട്ടു നേടി മുഖംരക്ഷിക്കാനുള്ള സിപിഎമ്മിന്റെ അവസാനത്തെ അടവാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരായുള്ള ഇത്തരം ദുഷ്പ്രചരണങ്ങൾ. ഉമ്മൻ ചാണ്ടി ചികിത്സയ്ക്കുവേണ്ടി ബാംഗ്ലൂരിലേക്കു പോയ ശേഷം മിക്കവാറും രണ്ടാഴ്ചയിൽ ഒരു തവണയെങ്കിലും താനും എംഎം ഹസ്സനും ബെന്നി ബഹ്‌നാനും ഒറ്റയ്ക്കും കൂട്ടായും ബാംഗ്ലൂരിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹം ബാംഗ്ലൂരിൽ ബന്ധുവായ മിലന്റെ ഫാം ഹൗസിൽ താമസിച്ച അവസരം മുതൽ ആശുപത്രി കിടക്കയിൽ വരെ ഞങ്ങൾ അദ്ദേഹത്തെ പോയി കാണുകയും രാഷ്ട്രീയ കാര്യങ്ങളും കോൺഗ്രസ്സ് സംഘടനാ വിഷയങ്ങൾ സംബന്ധിച്ചു ദീർഘമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ഒരാഴ്ച മുമ്പാണ് ഞാനും ഹസ്സനും ബെന്നിയും അവസാനമായി ബാംഗ്ലൂരിൽ അദ്ദേഹം വിശ്രമിക്കുന്ന വസതിയിലെത്തി ഉമ്മൻ ചാണ്ടിയെ കണ്ടത്‌. ഞങ്ങളുടെ സന്ദർശന സമയത്ത് ഒരവസരത്തിലും ചാണ്ടി ഉമ്മൻ അവിടെ ഉണ്ടായിരുന്നില്ല. ഭാരത് ജോഡോ യാത്രയുടേയും മറ്റ് പരിപാടികളുടേയും തിരക്കിലായിരുന്ന ചാണ്ടി ഉമ്മൻ ആ ദിവസങ്ങളിൽ ബാംഗ്ലൂരിൽ ഉണ്ടായിരുന്നില്ല. മരണത്തിന് ഉദ്ദേശം ഒരാഴ്ച മുൻപ് അദ്ദേഹത്തെ ഞങ്ങൾ സന്ദർശിച്ച ദിവസം ഉച്ചയ്ക്ക് 12 മണിയോടടുത്ത സമയത്തായിരുന്നു ഞങ്ങൾ വസതിയിലെത്തിയത്. ആ സമയത്ത് ചികിത്സ നടന്നുകൊണ്ടിരുന്നതു മുലം അൽപ്പസമയം ഞങ്ങൾക്ക് അവിടെ വിശ്രമിക്കേണ്ടി വന്നു. ആ അവസരത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ബാവയുമായി പല കാര്യങ്ങളും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. ചികിത്സ പൂർത്തിയായ ശേഷം ഞങ്ങൾ ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ മുറിയിലെത്തി കണ്ടു. അൽപ്പസമയം അദ്ദേഹവുമായി ആശയവിനിമയം നടത്തുവാനും ഇടയായി. അതിനു ശേഷം ഞങ്ങൾ മൂന്നു പേരും മടങ്ങുകയും ചെയ്തു. ഇതാണ് സത്യം, ഇതേപ്പറ്റി അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതും ചാണ്ടി ഉമ്മൻ ഞങ്ങളെ കാണുവാൻ സമ്മതിച്ചില്ല എന്ന് പ്രചരിപ്പിക്കുന്നതും പൂർണമായും അടിസ്ഥാന രഹിതമാണ്. ഇത്തരം തരംതാണ ആരോപണങ്ങളിൽ നിന്നും അപവാദ പ്രചരണങ്ങളിൽ നിന്നും മാർക്സിസ്റ്റ് പാർട്ടിയും അവരുടെ സൈബർ സെല്ലിലെ കൂലിപ്പടയും പിന്മാറണമെന്ന് കെ സി ജോസഫ് അഭ്യർത്ഥിച്ചു

Advertisement
inner ad

Kozhikode

കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Published

on

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ ഏകദേശം പത്തരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Continue Reading

Kerala

പോലീസ് അക്രമം അവസാനിപ്പിച്ചില്ലെങ്കിൽ തക്കതായ രീതിയിലുള്ള മറുപടി നൽകും: കെ എസ് യു

Published

on

കൽപ്പറ്റ : ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായ പാവപ്പെട്ടവർക്ക് വേണ്ടി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയിലും പുനരുധിവാസവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് കെഎസ്‌യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സദസ്സ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡണ്ട് അഡ്വ ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു, പി കെ ജയലക്ഷ്മി, കെ ഇ വിനയൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക, ഗോകുൽദാസ് കോട്ടയിൽ, വി ജി ഷിബു, സനൂജ് കുരുവട്ടൂർ, മാഹിൻ മുപ്പത്തിച്ചിറ, ഡിന്റോ ജോസ്, എബിൻ മുട്ടപ്പള്ളി, ബൈജു തൊണ്ടർനാട്, ഉനൈസ് ഹർഷൽ കെ, രോഹിത് ശശി, വി സി വിനീഷ്, അതുൽ തോമസ് , റ്റിയ ജോസ്, പി ഇ ശംസുദ്ധീൻ, ആൽഫൻ എ, അസ്‌ലം ഷേർഖാൻ, ബേസിൽ സാബു, ആദിൽ മുഹമ്മദ്‌, ബേസിൽ ജോർജ്, എബി പീറ്റർ, ഷമീർ വൈത്തിരി, അക്ഷയ് വിജയൻ, അൻസിൽ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

Ernakulam

വയനാട് പുനരധിവാസം; സർക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Published

on

കൊച്ചി: വയനാട് പുനരധിവാസത്തിനായി എസ്ഡിആര്‍എഫില്‍നിന്ന് ചിലവഴിക്കാനാവുന്ന തുകയെകുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്ത സംസഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കൃത്യമായ കണക്കുകള്‍ നൽകാതെ എങ്ങനെയാണ് കേന്ദ്രം പണം നൽകുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എസ്.ഡി.ആര്‍. ഫണ്ടിലെ വിഷാദശാംശങ്ങൾ നൽകാൻ ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നേരിട്ട് ഹാജരായിട്ടുപോലും കഴിഞ്ഞില്ല.

എസ്.ഡി.ആര്‍.എഫില്‍ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്ന് സംസ്ഥാന സര്‍ക്കാർ മറുപടി നൽകി. കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ നല്‍കി എന്ന ചോദ്യത്തിന് രണ്ടു തവണയായി ആകെ 291 കോടി രൂപ എസ്.ഡി.ആര്‍.എഫിലേക്ക് നല്‍കിയെന്നും സംസ്ഥാനം അറിയിച്ചു. ഇതില്‍ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേര്‍ത്താണുള്ളത്. ഇതില്‍ 95 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതില്‍ എത്ര തുക വയനാടിന്റെ പുനഃരധിവാസത്തിനായി ഉപയോഗിക്കുമെന്ന് ചോദ്യത്തിനാണ് സർക്കാരിന് ഉത്തരമില്ലാതെ പോയത്. കണക്കുകള്‍ വ്യാഴാഴ്ച സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.

Advertisement
inner ad
Continue Reading

Featured