സംസ്ഥാനത്ത് ആദ്യമായി പത്ത് യൂണിറ്റ് കമ്മറ്റികൾ രൂപീകരിച്ച് എറിയാട് ഒന്നാം വാർഡ് കമ്മിറ്റി

തൃശൂർ : സംസ്ഥാനത്ത് ആദ്യമായി പത്ത് യൂണിറ്റ് കമ്മറ്റികൾ രൂപീകരിച്ച് എറിയാട് ഒന്നാം വാർഡ് കമ്മിറ്റി.കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട് മണ്ഡലത്തിലെ ഒന്നാം വാർഡ് കമ്മറ്റിയാണ് വാർഡിലെ 30 മുതൽ 60 വരെ വീടുകൾ കേന്ദ്രീകരിച്ചാണ് യൂണിറ്റ് കമ്മറ്റികൾക്ക് രൂപം നൽകിയത്. രണ്ട് യൂണിറ്റുകൾക്ക് വനിതകളാണ് നേതൃത്വം നൽകുന്നത്. തീരം യൂണിറ്റ് പ്രസിഡണ്ട് ലിഷ സുരേഷ്, സ്വരാജ് യൂണിറ്റ് പ്രസിഡണ്ട് മൈമൂനത്ത് എന്നിവരാണ് വനിതാ പ്രസിഡണ്ട് മാർ. എല്ലാ യൂണിറ്റുകളിലും സെക്രട്ടറിമാരായി വനിതകൾ ആണ് എന്നതാണ് പ്രത്യേകത. 25 ലേറെ വനിതകൾ ഒന്നാം വാർഡിലെ യൂണിറ്റ് ഭാരവാഹികൾ ഉണ്ട്. 10 യൂണിറ്റിലെയും ഭാരവാഹികളുടെ സംഗമം നാളെ വൈകീട്ട് 3 മണിക്ക് എറിയാട് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ ഉദ്ഘാടനം ചെയ്യും.കെപിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസ് മുഖ്യാതിഥിയാകുന്ന സംഗമത്തിൽ ട്രെയിനറും,സി യു സി റിസോഴ്സ് പേഴ്സണുമായ അക്ബർ അലി ക്ലാസ്സ് നയിക്കും.

Related posts

Leave a Comment