നാല് പുരസ്കാരങ്ങൾ ഏർപ്പെടുത്തി കോൺഗ്രസ് ; സാഹിത്യത്തിന് വീക്ഷണം പുരസ്‌കാരം

സാഹിത്യത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും ഉള്‍പ്പെടെ നാല് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെപിസിസി തീരുമാനം. ഗാന്ധിജി, നെഹ്‌റു എന്നിവരെക്കുറിച്ച് പുതിയ തലമുറക്ക് ബോധവാന്മാരാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനും തുടക്കം കുറിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പറഞ്ഞു. സാഹിത്യത്തിന് വീക്ഷണം പുരസ്‌കാരവും കോണ്‍ഗ്രസ് നേതാവ് കെഎം ചുമ്മാറിന്റെ നേതൃത്വത്തില്‍ ചരിത്ര പുരസ്‌കാരവും സിപി ശ്രീധരന്റെ പേരില്‍ പത്രപ്രവര്‍ത്തന പുരസ്‌കാരവും സാമൂഹിക പ്രവര്‍ത്തനത്തിന് കുട്ടിമാളു അമ്മ പുരസ്‌കാരവും വര്‍ഷം തോറും നല്‍കും. സ്വാതന്ത്ര്യത്തിന്റെ75 ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാനത്ത് ഗാന്ധിജി സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ 75 കേഡര്‍മാര്‍ പദയാത്രയും നടത്തും.

Related posts

Leave a Comment