കോൺഗ്രസിനെതിരെ വ്യാജവാർത്തകളുടെ വിസ്ഫോടനം ; മാധ്യമ മുറികളുടെ പിന്നാമ്പുറങ്ങളിൽ ഭരണകൂട ഭയവും കൂട്ടുകച്ചവടവും ; പ്രതിപക്ഷശബ്ദം ദുർബലപ്പെടുത്തുകയെന്നത് ഉദ്ദേശം

കൊച്ചി : കഴിഞ്ഞ കുറച്ചു നാളുകളിലായി പ്രമുഖ മാധ്യമങ്ങൾ സർക്കാരിന് അനുകൂലമായും കോൺഗ്രസ്‌ പാർട്ടിക്ക് എതിരെയും കുഴലൂത്ത് നടത്തുകയാണ്. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ സംബന്ധിച്ച് തീർത്തും അടിസ്ഥാനരഹിതമായ വാർത്തകൾ ആണ് പ്രമുഖ മാധ്യമങ്ങൾ കെട്ടിച്ചമയ്ക്കുന്നത്.ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക സംബന്ധിച്ച് വ്യാജരേഖകൾ ചമച്ചും വ്യാജമായി സൃഷ്ടിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ചേർത്തുമാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നത്.നേതാക്കൾ പലരും പറയാത്ത പ്രസ്താവനകൾ പോലും വാർത്തകൾ ആക്കുകയും നേതാക്കളുടെ പ്രസ്താവനകൾ വളച്ചൊടിച്ചു തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു.രാജ്യത്ത് കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ബിജെപി ദേശീയ മാധ്യമങ്ങളെ വിലക്കെടുത്ത് ആണ് രാജ്യത്ത് കോൺഗ്രസ് വിരുദ്ധത വളർത്തിയത്. കേരളത്തിലും അതേ രീതിയാണ് സിപിഎം നടത്തുന്നത്.സിപിഎം ആണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നതെങ്കിലും ബിജെപി സിപിഎമ്മിനെ ഉപയോഗിച്ച് കേരളത്തിൽ കൂടി അവരുടെ അജണ്ട നടപ്പിലാക്കുകയാണെന്ന് പറയപ്പെടുന്നു.പ്രമുഖ മാധ്യമങ്ങളുടെ പിന്നാമ്പുറങ്ങളിൽ കോൺഗ്രസ് വിരുദ്ധ വാർത്തകൾ പടച്ചുവിടുന്നതിന് വലിയ സാമ്പത്തികം ആണ് ഭരണകൂട താൽപര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന പി ആർ ഏജൻസികൾ വഴി ചിലവഴിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.

ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും പ്രമുഖ മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോൺഗ്രസിനെതിരെ വ്യാജ വാർത്തകൾ പടച്ചു വിടുമ്പോഴും അതൊന്നും കോൺഗ്രസിനെ ബാധിക്കാത്തതിൽ പിആർ ഏജൻസികൾക്ക് പഴി കേൾക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കോവിഡ് നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പാടെ പരാജയമായ ഈ സാഹചര്യത്തിൽ പ്രതിപക്ഷ ശബ്ദങ്ങളെ ദുർബലപ്പെടുത്തുകയെന്നഉദ്ദേശം കൂടി ഇത്തരം വ്യാജ വാർത്തകൾക്ക് ഉണ്ടെന്നും വിമർശനം ഉയരുന്നുണ്ട്.

Related posts

Leave a Comment