‘പൊട്ടലും ചീറ്റലും ചാനലുകളിൽ മാത്രം’ ; ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഏറ്റെടുത്ത് പ്രവർത്തകർ ; മാധ്യമ അജണ്ടകൾ വിലപ്പോയില്ല

സംസ്ഥാനത്ത് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് ശേഷം ഒട്ടേറെ വ്യാജ വാർത്തകൾ ആണ് ഇതുസംബന്ധിച്ച് പുറത്തുവന്നത്. പ്രമുഖ മാധ്യമങ്ങൾ പരസ്പരം മത്സരിച്ച് പാർട്ടിക്കെതിരെ അടിസ്ഥാനരഹിതമായ വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു. സംസ്ഥാനത്ത് അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ദുർഭരണം തുടരുമ്പോൾ അതിനെതിരെ പ്രതിപക്ഷ നേതൃത്വം സ്വീകരിച്ചിരുന്ന പല നിലപാടുകളും സർക്കാരിനെ വലിയതോതിൽ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് മാധ്യമങ്ങൾ ഉപയോഗിച്ച് പാർട്ടിക്കെതിരെ വ്യാജവാർത്തകൾ സൃഷ്ടിക്കുവാൻ സർക്കാരിന്റെ പി ആർ ഏജൻസികൾ മുൻകൈയെടുത്തു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. എന്നാൽ ഈ വ്യാജവാർത്തകൾ ഒന്നും കോൺഗ്രസിനെയോ പ്രവർത്തകരെയും ബാധിച്ചിട്ടില്ല. പ്രവർത്തകർ മുഴുവൻ ജില്ലകളിലും ഡിസിസി ക്ക് പുതിയ അധ്യക്ഷന്മാർ വന്നതിന്റെ ആവേശത്തിലാണ്. വരും ദിവസങ്ങളിൽ സർക്കാരുകൾക്കെതിരെ ഉള്ള പ്രതിഷേധ പരിപാടികൾ കൂടുതൽ ശക്തമായി നടക്കും.

Related posts

Leave a Comment