പൊതുജനാശ്വാസ പദ്ധതികൾക്ക് മുൻഗണന നൽകണം: അഡ്വ.കെ.സി.ജോസഫ്

ശ്രീകണ്ഠപുരം: കോവിഡ് തീവ്രത കുറയുന്ന സാഹചര്യത്തിൽ സർക്കാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനാശ്വാസ പദ്ധതികൾക്ക് മുൻഗണന നൽകി കൊണ്ടുള്ള പദ്ധതികൾക്ക് രൂപം നൽകുവാൻ തയ്യാറാവണമെന്ന് ഇരിക്കൂർ നിയോജക മണ്ഡലം മുൻ എം.എൽ.എ അഡ്വ.കെ സി ജോസഫ്, നിടിയേങ്ങ വാർഡ് 28 ലെ തനത് പദ്ധതികൾക്കുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടത്തിയ ബിരിയാണി ചലഞ്ചിന്റെ വിതരണോത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.അറുപത് മാസം അറു പദ്ധതികളുമായി പ്രവർത്തനം നടത്തുന്ന വാർഡ് കൗൺസിലർ കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ മാതൃകാ പ്രവർത്തനമാണ് വിഭാവനം ചെയ്യുന്നതെന്നും കെ.സി.ജോസഫ് അഭിപ്രായപ്പെട്ടു. വാർഡ്കൗൺസിലർ കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന ടീച്ചർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.പി.ചന്ദ്രാംഗദൻ മാസ്റ്റർ, കെ.സി.ജോസഫ് കൊന്നയ്ക്കൽ, കെ.പി. ലിജേഷ്, പി.ടി.കുര്യാക്കോസ് മാസ്റ്റർ, പി.ഐ മാത്യു എന്നിവർ സംസാരിച്ചു എം.പ്രകാശൻ സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ പി വി.ജയൻ നന്ദിയും പറഞ്ഞു. കൗൺസിലർമാരായ ചാക്കോ കൊന്നയ്ക്കൽ, വിജിൽ മോഹനൻ, ബിജു.പി.പി,ഷാഫി.കെ.പി, സാജിദ്.സി, ജിതിൻ.എ എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment