കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ സമര പ്രഖ്യാപന കൺവെൻഷനുമായി കോൺ​ഗ്രസ്

കൊച്ചി: കേരളത്തിന്റെ സാമൂഹികവും ഭൂമിശാസ്ത്രവുമായ സന്തുലിതാവസ്ഥ തകർക്കുകയും ഭീമമായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുകയും ചെയ്യുന്ന കെ റെയിൽ – സിൽവർ ലൈൻ പദ്ധതിക്കെതിരെ അതിശക്തമായ പ്രതിഷേധ സമര പ്രഖ്യാപനവുമായി കോൺ​ഗ്രസ്. അശാസ്ത്രീയമായ പ്രോജക്ട് മൂലം ഇനിയും ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ മേൽ വരെ ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടാകുന്ന പദ്ധതി ഉപേക്ഷിക്കേണ്ടതാണ്. 1,25,000  കോടി രൂപയുടെ പദ്ധതികൊണ്ട് ലാഭം കേരളത്തിൽ സിപിഎമ്മിന് മാത്രമായിരിക്കും. പതിനായിരങ്ങളെ കിടപ്പാടമില്ലാതാക്കി  പാലായനം ചെയ്യുന്ന  അഭയാർത്ഥികളാക്കി മാറ്റാൻ മാത്രമേ ഇതുകൊണ്ട് സാധിക്കൂ എന്നതാണ് വസ്തുത. തുടർഭരണത്തിന്റെ അഹങ്കാരത്തിൽ ബംഗാളിലെ സിൻഗൂരിലും നന്ദിഗ്രാമിലും  മനുഷ്യ വേട്ട നടത്തിയ ജനവിരുദ്ധ നടപടികൾ കേരളത്തിലും നടപ്പാക്കുന്നതിരെ പോരാടാൻ തന്നെയാണ് കോൺഗ്രസ്‌ തീരുമാനം. ഡിസിസിയുടെ നേതൃത്വത്തിൽ ഡിസംബർ 13 വൈകിട്ട് 3.30ന് എറണാകുളം ടൗൺ ഹാളിൽ നടത്തുന്ന ‘സമരപ്രഖ്യാപന കൺവൻഷൻ’ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉത്ഘാടനം ചെയ്യും.  പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി. ആർ നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തും, ജില്ലയിലെ MPമാർ, MLAമാർ, KPCC, DCC നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Related posts

Leave a Comment