കോൺഗ്രസ് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു

അമ്പലപ്പുഴ:ഇൻഡ്യൻ നാഷണൽ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം എട്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്നപ്ര കളിത്തട്ടിന് കിഴക്ക് സ്കൂൾ ജംഗ്ഷനിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു.അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻ്റ് ടി.എ.ഹാമിദ് കോൺവെക്സ് മിറർ സമർപ്പണ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു.എം.വി.രഘു, പി.ഉണ്ണികൃഷ്ണൻ, കെ.എച്ച്.അഹമ്മദ്, സത്താർ ചക്കത്തിൽ, ശശികുമാർ ചേക്കാത്ര, സമീർ പാലമൂട്, പി.എ.കുഞ്ഞുമോൻ, കണ്ണൻ ചേക്കാത്ര, ജി.രാധാകൃഷ്ണൻ ,ശ്രീജാ സന്തോഷ്, ബാബു വാളൻപറമ്പിൽ, നൗഷാദ് കോലത്ത്,ബാബു മാർക്കോസ്, സൗദാ സത്താർ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment