‘പകൽ പന്തം’ പ്രതിഷേധവുമായി കോൺഗ്രസ്

വൈപ്പിൻ : വൈപ്പിൻ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടൽ ഭിത്തി,പുലിമുട്ട് എന്നിവ നിർമ്മിച്ച് വൈപ്പിൻ തീരം സംരക്ഷിക്കണമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും കരുതൽ നൽകണമെന്നും ആവശ്യപ്പെട്ട് ‘പകൽ പന്തം’ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
സുനാമിയിൽ അഞ്ചോളം ആളുകളുടെ ജീവൻ അപഹരിച്ച എടവനക്കാട് പഴങ്ങാട് കടപ്പുറത്തുവച്ചു നടന്ന പ്രതിഷേധ സമരം കെപിസിസി വൈസ് പ്രസിഡണ്ട് കെ.പി ധനപാലൻ ഉദ്‌ഘാടനം ചെയ്തു. വൈപ്പിൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി.എസ് സോളിരാജ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ. ജി ഡോണോ മാസ്റ്റർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ്, അഡ്വ. കെ.പി ഹരിദാസ് ,മുനമ്പം സന്തോഷ്, എം.ജെ ടോമി, സി.ഡി ദേശികൻ, ടിറ്റോ ആൻ്റണി,പഞ്ചായത്ത് പ്രസിഡണ്ടുമാരായ അസ്സീന അബ്ദുൽ സലാം,നീതു ബിനോദ് ,വി കെ ഇക്ബാൽ,ജോബി വർഗീസ്,ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഗസ്‌റ്റിൻ മണ്ടോത്,വിവേക് ഹരിദാസ്,കെ.എം പ്രസൂൺ,അഡ്വ .പി.ജെ ജസ്റ്റിൻ,എം.എം പ്രമുഖൻ,ബ്ലോക്ക് ഭാരവാഹികളായ എ ഡഗ്ലസ് , കെ.കെ രാജൻ,ജോസ്സി വൈപ്പിൻ ,വിഎം സഗീർ ,വിൽസൺ തന്നിപ്പിള്ളി , സി.എം സലാം, ടി.ജി. വിജയൻ ,സജ്ജാദ് സഗീർ,ത്രിതല പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയർ പങ്കെടുത്തു.

വൈപ്പിൻ ദ്വീപിനായി പ്രത്യേക പാക്കേജ്‌ അനുവദിച്ച് കടൽ ഭിത്തി, പുലിമുട്ട് നിർമാണം ഉടൻ ആരംഭിക്കണമെന്ന് നേതാക്കൾ ആവശ്യപെട്ടു. തീരദേശവാസികളുടെ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വിപുലമായ സമര പരിപാടികൾ വരും ഘട്ടത്തിൽ നടത്തുമെന്നും നേതാക്കൾ പറഞ്ഞു.

Related posts

Leave a Comment