ചണ്ഡി​ഗഡ് മുനിസിപ്പൽ കോർപ്പറേഷൻ: കോൺ​ഗ്രസ് നിലമെച്ചപ്പെടുത്തി, ബിജെപിക്കു വൻതിരിച്ചടി

ചണ്ഡി​ഗഡ്: ചണ്ഡി​ഗഡ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നില മെച്ചപ്പെടുത്തിയപ്പോൾ ഭരണകക്ഷിയാ‌യ ബിജെപിക്ക് വൻ തിരിച്ചടി. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത കൗൺസിലിൽ കോൺ​ഗ്രസിനു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ ഇരട്ടി സീറ്റുകൾ ലഭിച്ചു. ആംആദ്മി പാർട്ടിയാണ് വലിയ ഒറ്റക്കക്ഷി. ആകെയുള്ള 35 സീറ്റുകളിൽ ആംആദ്മി 14 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും കോൺഗ്രസ് എട്ട് സീറ്റുകളിലും ശിരോമണി അകാലിദൾ ഒരു സീറ്റിലും വിജയിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 20 സീറ്റിലും അകാലിദൾ ഒരു സീറ്റിലും വിജയിച്ചിരുന്നു. കോൺഗ്രസിന് നാല് സീറ്റും ലഭിച്ചിരുന്നു. എഎപിക്ക് അന്ന് പത്ത് സീറ്റാണ് ലഭിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ കർഷകർ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന സൂചനയാണ് കോർപ്പറേഷൻ ഫലം സൂചിപ്പിക്കുന്നത്.
വലിയ തിരിച്ചടിയാണ് ചാണ്ഡീഗഡിൽ ബിജെപിക്കേറ്റത്. ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടു. നിലവിലെ മേയർ ബിജെപിയുടെ രവികാന്ത് ശർമ്മയെ ആംആദ്മി പാർട്ടിയുടെ ദമൻ പ്രീത് സിംഗാണ് തോൽപിച്ചത്. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ചരിത്ര വിജയം നേടുമെന്നതിന്റെ സൂചനയാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലമെന്ന് കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചു.

Related posts

Leave a Comment