‍അഗ്നിപഥിനെതിരെ അസംബ്ലിമണ്ഡലം തലത്തിൽ കോൺഗ്രസ് സത്യാഗ്രഹം ജൂൺ 27ന്

തിരുവനന്തപുരം; സൈന്യത്തിന്റെ അച്ചടക്കം,ആത്മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐസിസി ആഹ്വാന പ്രകാരം ജൂൺ 27ന് സംസ്ഥാനത്തെ മുഴുവൻ അസംബ്ലിമണ്ഡലങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണൻ.

രാവിലെ 10 മുതൽ ഉച്ചക്ക് ഒരുമണിവരെയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാംഘട്ട സമരങ്ങളുടെ ഭാഗമായി എഐസിസി സംഘടിപ്പിക്കുന്ന അസംബ്ലിതലത്തിലെ സത്യാഗ്രഹത്തിന് എംഎൽഎമാരും എംപിമാരും മുതിർന്ന കോൺഗ്രസ് നേതാക്കളും നേതൃത്വം നൽകും.

രാജ്യത്തെ യുവാക്കളുടെ തൊഴിൽ സ്വപ്‌നങ്ങൾക്ക് മങ്ങലേൽപ്പിച്ച് കേന്ദ്രസർക്കാരിന്റെ അധികാര രാഷ്ട്രീയം ഉപയോഗിച്ച് ഇന്ത്യൻ സൈന്യത്തിൽ കടന്ന് കയറാനുള്ള സംഘപരിവാർ നീക്കമാണ് അഗ്നിപഫ് പദ്ധതിയെന്നും രാധാകൃഷ്ണൻ പറഞ്ഞു.

Related posts

Leave a Comment