ന്യൂഡൽഹി : സിൽവർലൈൻ പദ്ധതിയിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി വ്യക്തമാക്കി. പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ല. തൻറെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തെന്നും കെ സുധാകരൻ. തട്ടിക്കൂട്ട് ഡിപിആർ മാറ്റി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. കേരളത്തിൽ വികസനത്തിന് പരിധിയുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
സിൽവർ ലൈനിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല; വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തു: കെ സുധാകരൻ എംപി
