Connect with us
48 birthday
top banner (1)

Featured

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ്
പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണം: കെ.സുധാകരന്‍ എംപി

Avatar

Published

on

സംസ്ഥാനത്തെ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരാനും അവർക്ക് കൈത്താങ്ങാകാനും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ദുരിതമുഖത്ത് കര്‍മനിരതരായി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. മാലിന്യ പ്രശ്‌നം, വെള്ളക്കെട്ട്, മണ്ണിടിച്ചില്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് സാധാരണക്കാരായ ജനങ്ങൾ അഭിമുഖീകരിക്കുന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂടാതെ യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ് യുവിന്റെയും സേവാദളിന്റെയും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണം. സഹായം ആവശ്യമുള്ള സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായ സാന്നിധ്യം ഉണ്ടാകണം. ജനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും നല്‍കുന്നതില്‍ എല്ലാവരും സജീവ ഭാഗഭാക്കാകണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.

Advertisement
inner ad

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Featured

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു

Published

on

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. ശിവസേന ഷിൻഡെ വിഭാഗം നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ആസാദ് മൈതാനത്ത് വൈകിട്ട് 5.30നായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ, വ്യവസായ പ്രമുഖർ തുട ങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

Featured

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ ഇടിമുറി ദൃശ്യങ്ങള്‍ പുറത്ത്

Published

on

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കാരുടെ ഇടിമുറിയിലെ മര്‍ദന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. യൂണിവേഴ്‌സിറ്റി കോളജിലെ ഇടിമുറിയില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ വിദ്യാര്‍ഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ രണ്ടുപേരെ യൂണിറ്റ് ഓഫിസില്‍ ഇരുത്തി ഭീഷണിപ്പെടുത്തുന്നതാണു ദൃശ്യത്തില്‍. പത്തോളം വരുന്ന എസ്എഫ്‌ഐക്കാര്‍ വളഞ്ഞു നില്‍ക്കുമ്പോള്‍, യൂണിറ്റ് ഭാരവാഹി തല്ലിത്തീര്‍ക്കാന്‍ വെല്ലുവിളിക്കുന്നതും വിഡിയോയില്‍ കാണാം.

എതിരാളികളെ കൈകാര്യം ചെയ്യാനാണ് എസ്എഫ്‌ഐ വീണ്ടും ഇടിമുറി തുറന്നത്. കോളജിലെ ഓഫിസിനു സമീപത്താണു യൂണിയന്‍ ഓഫിസ് എന്നു വിശേഷിപ്പിക്കുന്ന ഇടിമുറി. എസ്എഫ്‌ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫിസും ഇവിടെയാണ്. വിചാരണയ്ക്കും മര്‍ദനത്തിനും എസ്എഫ്‌ഐ താവളമാക്കുകയാണ് ഇവിടം. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി മുഹമ്മദ് അനസിനെ ഇവിടെ ബന്ദിയാക്കിയാണ് എസ്എഫ്‌ഐ നേതാക്കള്‍ ക്രൂരമായി ആക്രമിച്ചത്. മുന്‍പ് ക്യാമ്പസിന്റെ ഒത്തനടുക്കായിരുന്നു യൂണിറ്റ് ഓഫിസ് ആയി പ്രവര്‍ത്തിച്ചിരുന്ന ഇടിമുറി.

Advertisement
inner ad

എസ്എഫ്‌ഐ നേതാക്കള്‍ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തില്‍ കോളജില്‍ പൊലീസ് പരിശോധന നടത്തുകയും ഇടിമുറിയില്‍നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി ഒഴിപ്പിച്ച് ക്ലാസ്മുറിയാക്കി. ഇപ്പോള്‍ വീണ്ടും അനധികൃതമായി യൂണിയന്‍ ഓഫിസ് ആരംഭിച്ചു സമാന്തര അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണ് എസ്എഫ്‌ഐ. എതിര്‍ക്കുന്നവരെ ഈ മുറിയിലിട്ടു മര്‍ദിക്കുന്ന പതിവുണ്ടെന്ന വിദ്യാര്‍ഥികളുടെ പരാതി ശരിവയ്ക്കുന്നതാണ് അനസിനും അഫ്‌സലിനും നേരിട്ട അനുഭവം.

കോളജിലേക്കു ചെല്ലാനുള്ള ഭയം മൂലം പ്രിന്‍സിപ്പലിനു പരാതി ഇ മെയിലായി നല്‍കിയെങ്കിലും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല. ക്യാംപസിലെ എസ്എഫ്‌ഐ നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ സ്വന്തം സംഘടനയില്‍പെട്ടവര്‍ക്കു പോലും രക്ഷയില്ലെന്നു തെളിയിക്കുന്നതാണു കോളജിലെ എസ്എഫ്‌ഐ ഡിപ്പാര്‍ട്‌മെന്റ് കമ്മിറ്റി അംഗവും, നാട്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനസ് നേരിട്ട ആക്രമണം. കൊടി കെട്ടാന്‍ മരത്തില്‍ കയറാനും ഇറങ്ങാനുമുള്ള നേതാക്കളുടെ കല്‍പന കാലിനു സ്വാധീനമില്ലാത്തതിനാല്‍ അനുസരിക്കാഞ്ഞതിന്റെ പ്രതികാരമായി കോളജിലെ ഇടിമുറിയിലായിരുന്നു മര്‍ദനം.

Advertisement
inner ad
Continue Reading

Featured