പെഗാസസ്ഃ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്

  • പാര്‍ലമെന്‍റില്‍ അടിയന്തിര പ്രമേയം
  • പിസിസി അധ്യക്ഷന്മാര്‍ നാളെ മാധ്യമങ്ങളെ കാണും
  • വ്യാഴാഴ്ച രാജ്ഭവന്‍ മാര്‍ച്ച്

ന്യൂഡല്‍ഹിഃ രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിനു പോലും കടുത്ത ഭീഷണി ഉയര്‍ത്തുന്ന പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെതിരേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന്. ഇന്നു പാര്‍ലമെന്‍റില്‍ അടിയന്തിര പ്രമേയത്തിന് മാണിക്കം ടഗോര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ചേരും. പാര്‍ലമെന്‍റില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയപരമായ കാര്യങ്ങളില്‍ ഇന്നത്തെ യോഗം തീരുമാനമെടുക്കും.

നാളെ രാജ്യത്തെ മുഴുവന്‍ പിസിസി അധ്യക്ഷന്മാരും മാധ്യമങ്ങളെ കാണും. പെഗാസസിന്‍റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്താനാണിത്. വ്യാഴാഴ്ച രാജ്യത്തെ മുഴുവന്‍ രാജ്ഭവനുകള്‍ക്കു മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. പെഗാസസ് ഇടപെടലുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. രാജ്യത്തിന്‍റെ സുരക്ഷയെ വെല്ലുവിളിക്കുന്ന നടപടിയാണ് വിദേശ ടെലികമ്യൂണിക്കേഷന്‍ നുഴഞ്ഞുകയറ്റക്കാര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, രാജ്യാന്തര തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍, മാധ്യമ പ്രവര്‍ത്തകര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി ഒട്ടേറെപ്പ്രുടെ ടെലിഫോണ്‍ ഡേറ്റകളാണു വിദേശ ഐടി കമ്പനികള്‍ ചോര്‍ത്തിയത്. രാജ്യത്തിന്‍റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ഇന്നലെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment