Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

News

കർണാടകയിൽ കോൺഗ്രസ്സ് പൊളിച്ചത് ഒരു നറേറ്റീവ് കൂടിയാണ്

Avatar

Published

on

കർണാടകയിൽ കോൺഗ്രസ് ജയിച്ചു എന്ന വസ്തുതയിൽ അപ്പുറത്ത് എന്നെ സന്തോഷപ്പെടുത്തിയത് രാജ്യത്തെ ഏതൊരു രാഷ്ട്രീയ വിദ്യാർത്ഥിയും ഭയപ്പെട്ടിരുന്ന ഒരു നറേറ്റീവിനെ കോൺഗ്രസിന് പൊളിക്കാനായി എന്ന കാര്യമാണ്,
ഹിമാചലിലെ കോൺഗ്രസ് വിജയത്തിനേക്കാൾ എത്രയോ മടങ് തിളക്കമുള്ളതായി ഈ വിജയം മാറുന്നതും ഇതടക്കമുള്ള ചില വസ്തുതകൾകൊണ്ടായിരിക്കണം,

Advertisement
inner ad

കമ്മീഷനും വിലക്കയറ്റവും മുതൽ ഹനുമാനും ഹിജാബും വരെ നീണ്ടുപോയ കന്നഡമണ്ണിലെ ചർച്ചകളിൽ ഏതൊരു തിരഞ്ഞെടുപ്പിലെയും പോലെ ബിജെപിയും സംഘപരിവാരവും വർഗീയ കാർഡാണ് ഇറക്കിയതും പ്രധാന ആയുധമാക്കാൻ ശ്രമിച്ചതും, എന്നാൽ വളരെ വ്യത്യസ്തമായ ഒരു അപ്പ്രോച്ചാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്,
വിലക്കയറ്റവും നാൽപത് ശതമാനം കമ്മീഷനും പ്രധാന ചർച്ചയാക്കി നിർത്താനായി എന്നതിലപ്പുറം അതേ സമയം ന്യൂനപക്ഷ വർഗീയതയെയും ഭൂരിപക്ഷ വർഗീയതയും അവർ എതിർത്തു, യാതൊരു ഭയവും കൂടാതെ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ തന്നെ മോഡി എന്ന ഭിംബത്തെ വലിച്ചുകീറുകയും ചെയ്തു,

“ഹിന്ദുത്വം, മോഡി , ന്യൂനപക്ഷ വർഗീയത”
ഇത് മൂന്നിനേയും ഒരേപോലെ കടന്നാക്രമിച്ചുകൊണ്ടുള്ള കോൺഗ്രസ് നീക്കങ്ങൾ ഞാനടക്കമുള്ള രാഷ്ട്രീയ വിദ്യാർത്ഥികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നായിരുന്നു എന്ന് പറയാതെ വയ്യ,

Advertisement
inner ad

തിരഞ്ഞെടുപ്പിന്റെ അവസാനലപ്പിൽ മോഡി വികാരവും ബജ്രങ്ബലിയും ബിജെപി തങ്ങളാലാവും വിധം സകല മെഷിനറിയും ഉപയോഗിച്ച് ഉപയോഗപ്പെടുത്താൻ നോക്കിയതും ഇതുകൊണ്ട് തന്നെയാണ്,

എന്നാൽ തിരഞ്ഞെടുപ്പ് ഫലം മേല്പറഞ്ഞ സകല നേരിട്ടിവുകളെയും പൊളിച്ചു,

Advertisement
inner ad

“കോൺഗ്രസ് എത്ര വികസനം വാഗാദാനം ചെയ്താലും അവസാനം ആർഎസ്എസും ബിജെപിയും വർഗീയ കാർഡുകൊണ്ട് അധികാരം പിടിക്കും” എന്ന സ്ഥിതി ഇനിയില്ല എന്നാണ് കർണാടക സൂചിപ്പിക്കുന്നത്,

വർഗീയ കാർഡുകൾ എന്ന് ഇന്ത്യൻ മണ്ണിൽ ഏൽക്കാതാവുന്നോ അന്ന് മുതൽ ബിജെപിയും ആർഎസ്എസും അടങ്ങുന്ന ഒരു തീവ്ര ഹിന്ദുത്വ സംഘത്തിനും ഇവിടെ അപ്രസക്തമാവും എന്നതൊരു വസ്തുതയാണ്…

Advertisement
inner ad

ഇത് കൂട്ടിവായിക്കാൻ മധ്യപ്രദേശിന്റെ മനസുകൂടി അറിയേണ്ടതുണ്ട്…

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം; അഭിമുഖം ഒക്ടോബർ 8,10 തീയതികളിൽ

Published

on

കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 67,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഒക്ടോബർ 8,10 തീയതികളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

News

ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കും

Published

on

കഴിഞ്ഞ സെപ്റ്റംബർ 28 ശനിയാഴ്ചയും കെ.എസ്.യു പഠിപ്പ് മുടക്കീയിരുന്നു_ കേരളത്തിലെ ഐ.റ്റി.ഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐ.റ്റി.ഐകളിൽ ഇന്ന് കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.കഴിഞ്ഞ സെപ്റ്റംബർ 28 ശനിയാഴ്ചയും കെ.എസ്.യു പഠിപ്പ് മുടക്കീയിരുന്നുഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐ.റ്റി.ഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

Continue Reading

News

മാധ്യമപ്രവർത്തകന് മർദ്ദനമേറ്റു

Published

on

ചേലക്കര : മാധ്യമ പ്രവർത്തകന്‌ മർദ്ദനമേറ്റു. പ്രാദേശിക മാധ്യമ പ്രവർത്തകനായ ചേലക്കര കുന്നത്ത് വീട്ടിൽ പ്രഭാകരന്റെ മകൻ പ്രവീൺ (36)നാണ് മർദ്ദനമേറ്റത്. തലയ്ക്കും, ദേഹമാസകലം മർദ്ദനമേറ്റ ഇയാളെ ചേലക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രവീണിന്റെ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തു കൊണ്ട് മദ്യപിച്ചെത്തിയ ബേബി എന്ന വ്യക്തിയാണ് മർദ്ദിച്ചതെന്നാണ് പ്രവീൺ പറയുന്നത്. പ്രാദേശിക ലേഖകന് മർദ്ദനമേറ്റ സംഭവത്തിൽ ചേലക്കര പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Continue Reading

Featured