‘കോൺഗ്രസിലെ മാലിന്യങ്ങൾ സിപിഎം ചുമക്കുന്നത് പാർട്ടിക്ക് ദോഷമാകും’ ; നേതൃത്വത്തിനെതിരെ ഇടതു സൈബറിടങ്ങളിൽ ചർച്ചകൾ സജീവം

തിരുവനന്തപുരം : കെ പി സി സി ഭാരവാഹികൾ കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നതിലും നേതൃത്വം ഇത്തരത്തിലുള്ളവർക്ക് അമിതപ്രാധാന്യം നൽകുന്നതിലും അണികൾക്കിടയിൽ വ്യാപക അതൃപ്തി.കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതിയ നേതൃത്വം കടന്നുവന്നതിന്റെ ഭാഗമായി ഒട്ടേറെ മാറ്റങ്ങൾ സംഘടനയ്ക്കുള്ളിൽ തുടങ്ങി വെച്ചിരിക്കുകയാണ്.പാർട്ടി പ്രവർത്തകരും നേതാക്കളും വലിയ ആവേശത്തോടെയാണ് ഈ നല്ല മാറ്റങ്ങളെ സ്വീകരിക്കുന്നതും.കാലങ്ങളോളം പാർട്ടിയുടെ വിവിധ ഭാരവാഹിത്വങ്ങളിൽ ഇരിക്കുകയും ജനപ്രതിനിധികളാകുകയും ചെയ്ത ചിലരുടെ ഭാഗത്തുനിന്നുണ്ടായ പാർട്ടി വിരുദ്ധ സമീപനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടപടി ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് പണിയെടുക്കാത്തവർക്ക് ഇനി നേതൃത്വത്തിലേക്ക് കടന്നു വരുവാൻ സാധിക്കുന്നില്ലെന്ന സാഹചര്യം ഉടലെടുത്തത്. ഇതോടെ പാർട്ടിക്കുള്ളിൽ പ്രവർത്തിക്കാത്തവർ സിപിഎമ്മിന്റെ ചാക്കിട്ട് പിടിക്കലിന്റെ ഭാഗമാവുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസങ്ങൾക്കു മുമ്പ് വരെ സിപിഎമ്മിനെ ശക്തമായി വിമർശിച്ച് ആളുകൾ ഒറ്റ നിമിഷം കൊണ്ട് സിപിഎമ്മിലേക്ക് വന്നതിലും അവർക്ക് നൽകിയ സ്വീകരണത്തിലും നേതൃത്വത്തിനെതിരെ സൈബർ ഇടങ്ങളിൽ അണികളുടെ ചർച്ചകൾ സജീവമാണ്.കോൺഗ്രസ് പാർട്ടിയിലെ മാലിന്യങ്ങളെ സിപിഎം ചുമക്കുന്നത് ഭാവിയിൽ പാർട്ടിക്ക് ദോഷമാകും എന്ന് ചൂണ്ടി കാണിക്കുന്നവർ ഒട്ടേറെയാണ്.

Related posts

Leave a Comment