ഫാ സ്റ്റാന്‍ സ്വാമിക്ക് നീതിനിഷേധംഃ 283 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ദീപം

തിരുവനന്തപുരംഃ ആദിവാസികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്‌ക്കെതിരേ കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജൂലെെ 9 വെള്ളിയാഴ്ച ദീപം തെളിയിച്ച് പ്രതിഷേധിക്കും.”നീതിയുടെ നിലവിളി” എന്ന ഈ പരിപാടി വൈകുന്നേരം 5 മണിക്ക് 283 കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളില്‍ നടത്തും.

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കണ്ണൂര്‍ ‍ടൗണിലും പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പിടി തോമസ് എംഎല്‍എയും ഇടുക്കി കുമളിയിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി കുട്ടനാട് എടത്വായിലും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ടി സിദ്ധിഖ് കല്‍പ്പറ്റയിലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി,മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിലും, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തിരുവനന്തപുരം പൂന്തുറയിലും മുന്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നാലാഞ്ചിറയിലും നടക്കുന്ന പ്രതിഷേധ ദീപം തെളിയിക്കലിന് നേതൃത്വം നല്‍കും.വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് എംപിമാര്‍,എംഎല്‍എമാര്‍,കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഫാ സ്റ്റാന്‍ സ്വാമിയുടെ ചിത്രത്തിനു മുന്നില്‍ ദീപം തെളിയിക്കും. കോവിഡ് മാനദണ്ഡം പാലിച്ചാണ് പരിപാടി നടത്തുന്നത്.

Related posts

Leave a Comment