കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റായി പത്തൊൻപതുകാരി ; അഭിരാമിയെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ച് കെ സുധാകരൻ

ആലപ്പുഴ : കേരളത്തിൽ കോൺഗ്രസിന് പ്രാദേശിക തലങ്ങളിൽ യൂണിറ്റ് കമ്മിറ്റികൾ(സി യു സി )രൂപീകരിക്കുന്നതിന്റെ ഭാഗമായി വയലാർ ബ്ലോക്കിലെ പട്ടണക്കാട് മണ്ഡലം ഇരുപത്തിയൊന്നാം ബൂത്തിൽ കോൺഗ്രസ് യൂണിറ്റായ വന്ദേമാതരം യൂണിറ്റിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് പത്തൊൻപതുകാരിയായ അഭിരാമിയാണ്.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് ആണ് അഭിരാമി.പള്ളിപ്പുറം എൻഎസ്എസ് കോളേജിൽ ബി എ എക്കണോമിക്സ് വിദ്യാർത്ഥിയാണ് അഭിരാമി.കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഡിസിസി പ്രസിഡന്റ് ബാബു പ്രസാദും ഏറ്റവും പ്രായം കുറഞ്ഞ യൂണിറ്റ് പ്രസിഡന്റിനെ ഫോണിൽ വിളിച്ച് അഭിനന്ദനങ്ങൾ നേർന്നു.

യൂണിറ്റ് കമ്മിറ്റികളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് വെച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നിർവ്വഹിച്ചിരുന്നു.ഇതിനെ തുടർന്ന് സംസ്ഥാനത്തെ പല ഭാഗങ്ങളിലും യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണം പുരോഗമിക്കുകയാണ്.

Related posts

Leave a Comment