പിറന്നാൾ സുകൃതം, രാജ്യമെങ്ങും മൂവർണ പ്രൗഢി, ഇന്ദ്രപ്രസ്ഥത്തിൽ സോണിയ പതാക ഉയർത്തി

ന്യൂഡൽഹി; ഒരു ജനതയുടെ ജീവരക്തം പേറുന്ന ത്രിവർണപതാകയുടെ കരുത്തിൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് എന്ന അജയ്യപ്രസ്ഥാനം ഇന്ന് 137ാം ജയന്തി ആഘോഷിക്കുന്നു. തലസ്ഥാനത്തെ അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്ത് പ്രസിഡന്റ് സോണിയ ​ഗാന്ധി മൂവർണക്കൊടി ഉയർത്തി സല്യൂട്ട് സമർപ്പിച്ചു. വന്ദേമാതരത്തന്റെയും പതാക വന്ദനത്തിന്റെയും ദേശീയ ​ഗാനത്തിന്റെയും അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ. സേവാ ദൾ വോളിണ്ടയർമാർ ​ഗാർഡ് ഓഫ് ഓണർ നൽകി.
തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പതാക ഉയർത്തി അഭിവാദ്യം അർപ്പിച്ചു. സേവാദൾ വോളണ്ടിയർമാർ ​ഗാർഡ് ഓഫ് ഓണർ നൽകി. കോൺ​ഗ്രസിനെ ജീവസുറ്റ മാറ്റത്തിന്റെ പതാകവാഹകരായ പുതിയ തലമുറയ്ക്കു കൈമാറാനുള്ള ദൗത്യമാണ് ഇന്നത്തെ നേതൃത്വത്തിന്റെ ദൗത്യമെന്ന് സുധാകരൻ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. പാർട്ടിയെ കെട്ടിപ്പടുക്കുന്നതിന് പ്രാദേശിക തലം വരെയുള്ള എല്ലാവരും മന്നോട്ടു വരണമെന്ന് സുധാകരൻ വ്യക്തമാക്കി.
നമ്മുടെ രാജ്യത്തെ വൈദേശികാധിപത്യത്തിൽ നിന്നു മോചിപ്പിക്കുക മാത്രമല്ല, ഐശ്വര്യപൂർണമായ ഒരു രാജ്യത്തെ കെട്ടിപ്പടുക്കുക കൂടി ചെയ്ത രാഷ്‌ട്രീയ പ്രസ്ഥാനമാണ് കോൺ​ഗ്രസ് എന്ന് കെപിസിസി മുൻപ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ രാജ്യത്തിനു വേണ്ടി ജീവത്യാ​ഗം ചെയ്ത പാർട്ടിയുടെ ധീര രക്തസാക്ഷികളെ തമസകരിക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ​ഗാന്ധിസം മാറ്റിവച്ച് ​ഗോഡ്സെയെ പ്രകീർത്തിക്കുകയാണ് ചെയ്യുന്നത്. ‌രാജ്യത്ത് 250ലേറെ പാർലമെന്റ് മണ്ഡലങ്ങളിൽ ഇപ്പോഴും കോൺ​ഗ്രസാണ് ബിജെപിക്കു ബദൽ. ഈ രാജ്യത്ത് ബിജെപിയെ ചെറുക്കാൻ കോൺ​ഗ്രസിനല്ലാതെ വേറൊരു പാർട്ടിയുമില്ല. എന്നാൽ ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടികളും ശ്രമിക്കുന്നത്. രാജ്യത്ത് ക്രൈസ്തവരും മുസ്ലിംകളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. വിദേശികൾക്കെതിരായ പോരാട്ടത്തിലാണ് നേരത്തേ കോൺ​ഗ്രസ് വ്യാപൃതരായത്. ഇനിയത് വർ​ഗീയതയ്ക്കെതിരേയും ഫാഷിസത്തിനെ‌തിരേയുമുള്ള പോരാട്ടമായി മാറണമെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസിയുടെ ഫണ്ട് ശേഖരണ പരിപാടിയായ 137 രൂപ ചലഞ്ച് പദ്ധതി രമേശ് ചെന്നത്തല ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷം ഡിസംബർ 28ന് ഡിസിസി,ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും സിയുസികളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംസ്ഥാനമെങ്ങും നടക്കുകയാണ്.
ശാസ്തമംഗലം മണ്ഡലത്തിൽ നിന്നും മൂന്ന് പദയാത്രകളായി കെപിസിസി ആസ്ഥാനത്ത് എത്തിയ പ്രവർത്തകർക്ക് കെപിസിസി പ്രസിഡന്റ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ ഡി.സുഗതൻ രചിച്ച ഇന്ത്യയും ഇന്ത്യൻ നാഷണൽ കോൺഗ്രസും എന്ന ചരിത്ര പുസ്തകത്തിന്റെ പ്രകാശനം കെപിസിസി പ്രസിഡന്റ് നിർവഹിച്ചു. രമേശ് ചെന്നിത്തല ഏറ്റുവാങ്ങി. കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

രാജ്യത്തെ മറ്റ് പിസിസികളുടെ നേതൃത്വത്തിലും ജന്മദിന സമ്മേളനങ്ങൾ നടത്തി.

Related posts

Leave a Comment