‘ബി.ജെ.പിയെ മലർത്തിയടിച്ചു കോൺഗ്രസ്’; രാജ്യത്ത്‌ കോൺഗ്രസിന്റെ ഗംഭീര തിരിച്ചുവരവ്

രാജ്യത്തെ പതിമൂന്നു സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് മുന്നേറ്റം. ഹിമാചല്‍പ്രദേശിലെ മൂന്ന് ലോക്സഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോൺഗ്രസിന് ഉജ്ജ്വല വിജയം. മാണ്ഡി മണ്ഡലത്തിൽ കോൺഗ്രസ്‌ നേടിയത് അട്ടിമറി വിജയമാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി 4 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് മാണ്ഡി. ബിജെപി സ്ഥാനാർത്ഥിയായ കുശാല്‍ താക്കൂറിനെ 9000 ത്തോളം വോട്ടുകള്‍ക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രതിഭാ സിംഗ് പരാജയപ്പെടുത്തിയത്. ജുബ്ബല്‍ കോട്ട്കായ് , ഫത്തേപുർ എന്നിവയാണ് കോൺഗ്രസ് വിജയിച്ച മറ്റ് മണ്ഡലങ്ങള്‍.

ഫത്തേപൂർ മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർത്ഥി ഭവാനി സിംഗ് പത്താനിയ ബിജെപി സ്ഥാനാർത്ഥി ബല്‍ദേവ് താക്കൂറിനെ 5789 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ജുബ്ബല്‍ കോട്ട്കായ് മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർത്ഥി രോഹിത് താക്കൂർ ബിജെപി വിമതനായ ചേതന്‍ സിംഗ് ബ്രഗ്തയെ 6293 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി അതേസമയം ബിജെപിയുടെ നീലം സെറായിക്ക് കേവലം 2644 വോട്ടുകളില്‍ ഒതുങ്ങി.

കർണ്ണാടകയിലും ബിജെപിക്ക് തിരിച്ചടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ജില്ലയായ ഹവേരിയയിലെ ഹനഗലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രീനിവാസ മനെ 7591 വോട്ടിന് വിജയിച്ചു.
ഹരിയാന ഇല്ലെനബാദ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ജനനായക് ജനതാ പാർട്ടി നേതാവ് അഭയ് ചൗട്ടാലക്ക് ജയം. കാർഷിക ബില്ലില്‍ പ്രതിഷേധിച്ച് നേരത്തെ ചൗട്ടാല എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.

Related posts

Leave a Comment