National
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു
ഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രിയെ രാജസ്ഥാനിലെ സീനിയര്‍ നിരീക്ഷകനായും ശശികാന്ത് സെന്തിലിനെ നിരീക്ഷകനായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയെ മധ്യപ്രദേശിലെ സീനിയര്‍ നിരീക്ഷകനായും ചന്ദ്രകാന്ത് ഹന്ദോറെ നിരീക്ഷകനായും നിയമിച്ചു.
ഉത്തരാഖണ്ഡ് മുന്‍ പിസിസി അധ്യക്ഷന്‍ പ്രീതം സിങ്ങിനെ ഛത്തീസ്ഗഢിന്റെ സീനിയര്‍ നിരീക്ഷകനാക്കുകയും മീനാക്ഷി നടരാജനെ നിരീക്ഷകനാക്കുകയും ചെയ്തു. തെലങ്കാനയില്‍ ദീപാ ദാസ് മുന്‍ഷി സീനിയര്‍ നിരീക്ഷകയും സിരിവെല്ല പ്രസാദിനെ നിരീക്ഷകയായും സച്ചിന്‍ റാവുവിനെ മിസോറാമിലെ നിരീക്ഷകനായും നിയമിച്ചു.
ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കും. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഇതിനകം തന്നെ അധികാരത്തിലുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍, മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്നും തെലങ്കാനയില്‍ ബിആര്‍എസില്‍ നിന്നും മിസോറാമില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും നിയന്ത്രണം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
Featured
ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റായ്പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 പേരും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ മുതൽ പ്രദേശത്തെ വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് പേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു
Delhi
മലയോര ജനവിഭാഗത്തിനെതിരായ അധിക്ഷേപം; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി ഉണ്ടായ തർക്കത്തിനിടയിലായിരുന്നു പരാമർശം.
സഭയിലെ പ്രസ്താവനയ്ക്ക് പിന്നാലെ ധനമന്ത്രി ഗിരി നിവാസി വിരുദ്ധ സമീപനമാണ് പുലർത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാൻ മന്ത്രി നടത്തിയ പ്രസ്താവനകള്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉള്ളവരാണ് കുന്നുകളില്‍ താമസിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ കൂട്ടിച്ചേർക്കല്‍. മന്ത്രിയുടെ പ്രസ്താവനകള്‍ ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രേംചന്ദിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ബിജെപി വലിയ തോതില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളാണ് നേരിട്ടത്. പ്രതിഷേധം കനത്തതോടെയാണ് മന്ത്രി രാജിവച്ച് പുറത്തുപോയത്.
Bengaluru
ബംഗളൂരുവിൽ 75 കോടിയുടെ എംഡിഎംഐയുമായിവിദേശ വനിതകൾ പിടിയിൽ; കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട

ബംഗളൂരു: കർണാടകയിൽ 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ. ഡൽഹിയിൽനിന്നും ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് വിദേശികളിൽനിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പിടിയിലായ രണ്ട് സ്ത്രീകളും സൗത്ത് ആഫ്രിക്കൻ സ്വദേശികളാണ്. മംഗളൂരു പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ബംബ, അബിഗേയ്ൽ അഡോണിസ് എന്നിവർ ആണ് പിടിയിലായത്.
ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. വലിയ ലഹരിക്കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികൾ ആണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടു ത്തത്. ഇവരിൽ നിന്ന് രണ്ട് പാസ്പോർട്ടുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login