Connect with us
inner ad

Kannada Elecction

മോദി പ്രചാരണംനയിച്ച ബംഗളൂരുവിലും കോൺഗ്രസിന് മുന്നേറ്റം

Avatar

Published

on

ബംഗളൂരു: കന്നട പോരാട്ടത്തിൽ കോൺഗ്രസ് കുതിപ്പ് തുടരുന്നു. വോട്ടെണ്ണൽ ഒന്നേകാൽ മണിക്കൂർ പിന്നിടുമ്പോൾ കേവലപൂരിപക്ഷവും കടന്ന് 137 സീറ്റിൽ കോൺഗ്രസ് കുതിപ്പ് തുടരുകയാണ്. ബിജെപി 68 സീറ്റിൽ മാത്രമാണ് ലീഡ് തുടരുന്നത് ജെഡിഎസ് 17 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

കർണാടകയുടെ എല്ലാ മേഖലയിലും കോൺഗ്രസിന് മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന സൂചനകൾ. നരേന്ദ്രമോദി പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബംഗളൂരുവിൽ 17 സീറ്റിൽ കോൺഗ്രസാണ് മുന്നേറുന്നത് ബിജെപി 9 സീറ്റിൽ മാത്രമാണ് മേഖലയിൽ മുന്നിട്ടുനിൽക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കർണാടകയിൽ ബിജെപി എംപി കോൺഗ്രസിൽ ചേർന്നു

Published

on

ബംഗ്ലൂരു: കർണാടകയിൽ ബിജെപി സിറ്റിംഗ് എംപി കോൺഗ്രസിൽ ചേർന്നു. കൊപ്പാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.പി കാരാഡി സങ്കണ്ണ അമരപ്പയും സഹപ്രവർത്തകരും ബുധനാഴ്ച കോണ്‍ഗ്രസില്‍ ചേർന്നു.മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവർ ത്രിവർണ പതാക കൈമാറി അവരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

കൊപ്പല്‍ ജില്ല ചുമതലയുള്ള മന്ത്രി ശിവരാജ് തങ്കഡഗി, എം.എല്‍.എമാരായ കെ. രാഘവേന്ദ്ര ഹിത്നല്‍, ബസവരാജ് റായറെഡ്ഢി, ഹമ്ബനഗൗഡ ബദർളി, ലക്ഷ്മണ്‍ സവാദി, ഡി.സി.സി പ്രസിഡന്റ് അമരേ ഗൗഡ ബയ്യപൂർ, മുൻ മന്ത്രി എച്ച്‌.എം. രേവണ്ണ, കെ.പി.സി.സി ഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kannada Elecction

കൊല്ലം പട്ടത്താനത്ത്‌ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയ നിലയിൽ

Published

on

കൊല്ലം: കൊല്ലം പട്ടത്താനത്ത്‌ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയ നിലയിൽ. ചെമ്പകശ്ശേരിയിൽ ജവഹർനഗറിൽ ജോസ് പ്രമോദ് ( 41 ) മകൻ ദേവനാരായണൻ (9) മകൾ ദേവനന്ദ (4) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിലെ സ്റ്റെയർകെയ്സിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹം. താൻ ആത്മഹത്യ ചെയ്യുകയാണെന്നും, ലോകത്തോട് വിട പറയുകയാണെന്നും പ്രമോദ് തന്‍റെ മൂത്ത സഹോദരനും ഭാര്യ ലക്ഷ്മിക്കും വാട്ട്സ് ആപ്പിൽ മെസേജ് അയച്ചിരുന്നു. അർദ്ധരാത്രി 1.55 ഓടെയാണ് മെസേജ് ലഭിച്ചത്. എന്നാൽ ഇരുവരും സന്ദേശം രാവിലെയാണ് കാണുന്നത്. മെസേജ് കണ്ട് ഭയന്ന ലക്ഷ്മി വിവരം തന്‍റെ അമ്മയെ വിളിച്ചറിയിച്ചുലക്ഷ്മിയുടെ അമ്മ സ്ഥലത്തെത്തി ബന്ധുക്കളെ വിളിച്ച് വീട്ടിലെത്തിയപ്പോൾ ഗേറ്റ് പൂട്ടികിടക്കുകയായിരുന്നു. ഗേറ്റ് ചാടിക്കടന്ന് വീട്ടിലെത്തിയപ്പോഴാണ് മൂന്ന് പേരുടെയും മരണം പുറത്തറിയുന്നത്. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം പ്രമോദ് കിടപ്പുമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കുന്നു.

Continue Reading

Featured

ജനതാദൾ (എസ്) ബിജെപിക്കൊപ്പം എൻഡിഎ മുന്നണിയിൽ; കേരളത്തിൽ സിപിഎമ്മിനൊപ്പം

Published

on

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കൂറ്റൻ തോൽവിക്ക് പിന്നാലെ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎയിൽ ചേർന്നു. പാർട്ടിയെ മുന്നണിയിലേക്ക് ബിജെപി നേതൃത്വം പൂർണ മനസോടെ സ്വാഗതം ചെയ്തെന്ന് കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ എച്ച്ഡി കുമാരസ്വാമി എക്സിലുടെ പറഞ്ഞു.
ഇന്ന് ദില്ലിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സഖ്യ തീരുമാനം പ്രഖ്യാപിച്ചത്.

കേരളത്തിൽ സിപിഎമ്മിനൊപ്പം എൽഡിഎഫ് സഖ്യത്തിലുള്ള ജെഡിഎസ് എൻഡിഎ സഖ്യകക്ഷിയായതോടെ കേരള മന്ത്രിസഭയിൽ എൻഡിഎ അംഗം മന്ത്രിയായി തുടരുകയാണ്. ജെഡിഎസ് ഔദ്യോഗിക ചിഹ്നത്തിൽ വിജയിച്ച മന്ത്രി കെ കൃഷ്ണൻകുട്ടി നിലവിൽ എൻഡിഎ അംഗമാണ്. എന്നാൽ കേന്ദ്രതീരുമാനത്തിനൊപ്പമല്ലെന്ന് ജെഡിഎസ് കേരളാ ഘടകത്തിന്റെ നിലപാട്. വിഷയം ചർച്ച ചെയ്യാൻ ഒക്ടോബർ ഏഴിന് സംസ്ഥാന കമ്മിറ്റി ചേരുമെന്ന് മാത്യു ടി തോമസ് അറിയിച്ചു. ദേശീയ ഘടകത്തിൽ നിന്നും എങ്ങിനെ മാറി നിൽക്കുമെന്ന് പാർട്ടിക്കകത്ത് ആശങ്കയുണ്ട്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച എംഎൽഎമാർക്കും ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഭീഷണിയാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ് വൻ തിരിച്ചടിയാണ് നേരിട്ടത്. മുൻ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് 19 സീറ്റുകൾ മാത്രമാണ് വിജയിക്കാനായത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured