കോൺഗ്രസ്‌ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് ; അടുത്ത വർഷം സെപ്റ്റംബറിൽ പുതിയ പ്രസിഡന്റ്

ന്യൂഡല്‍ഹി: അടുത്ത വർഷം സെപ്റ്റംബറിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
നിലവിലെ ഷെഡ്യൂള്‍ പ്രകാരം അടുത്ത വർഷം ഏപ്രിൽ മാസം മുതൽ സംഘടനാ തിരഞ്ഞെടുപ്പിന് തുടക്കമാകും. ഇതിനു മുന്നോടി ആയി
ഈ വർഷം നവംബർ 1 മുതൽ 2022 മാർച്ച് 31 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനിച്ച ഷെഡ്യൂള്‍ പ്രകാരം തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക 2022 ഏപ്രിൽ 15 നു പ്രസിദ്ധീകരിക്കും. തുടർന്നു
ബ്ലോക്ക് കമ്മിറ്റി വരെയുള്ള തെരഞ്ഞെടുപ്പ് 2022 ഏപ്രിൽ 16 മുതൽ മെയ് 31 വരെ നടക്കും.

ഡി.സി.സി. തെരഞ്ഞെടുപ്പ് 2022 ജൂൺ 1 മുതൽ ജൂലായ് 20 വരെയും, പി.സി.സി. തെരഞ്ഞെടുപ്പ് 2022 ജൂലായ് 21 മുതൽ ആഗസ്റ്റ് 20 വരെയും നടക്കും. പുതിയ എ.ഐ.സി.സി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ 2022 ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 20 വരെയാകും.

കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയിലേക്കും, മറ്റ് എ.ഐ.സി.സി. സമിതികളിലേക്കുമുള്ള തെരഞ്ഞെടുപ്പ്അടുത്ത വർഷം സെപ്റ്റംബർ – ഒക്ടോബർ മാസത്തിൽ നടക്കുന്ന കോൺഗ്രസ്സ് പ്ലീനറി സമ്മേളനത്തിൽ ആയിരിക്കും. പ്ലീനറി സമ്മേളന തീയതി പിന്നീട് തീരുമാനിക്കും.

Related posts

Leave a Comment