Bangalore
ഓൾഡ് മൈസൂരുലെ ജെഡിഎസ് കോട്ടകളിൽ കോൺഗ്രസ് മുന്നേറ്റം

ബംഗളൂരു: കന്നട പോരാട്ടത്തിൽ വിജയക്കുതിപ്പ് തുടരുന്ന കോൺഗ്രസ് ജെഡിഎസിന്റെ ഉറച്ച കോട്ടയായ ഓൾഡ് മൈസൂരിലും തേരോട്ടം തുടരുന്നു. കർഷക ന്യൂനപക്ഷ മേഖലയായ ഓൾഡ് മൈസൂരു ജെഡിഎസിന്റെ സ്വാധീന മേഖലയാണ് ഇവിടെ കോൺഗ്രസ് 35 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ മേഖലയിലെ 29 സീറ്റുകൾ നേടിയ ജെഡിഎസ് 17സീറ്റിൽ മാത്രമാണ് മുന്നേറാൻ കഴിയുന്നത്. ബിജെപി 11സീറ്റിലും.
Bangalore
ജൂലൈ 1 മുതൽ 200 യൂണിറ്റ് വൈദ്യുതി സൗജന്യം, കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കും; സിദ്ധരാമയ്യ

ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് ഗ്യാരന്‍റികളും നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു പ്രഖ്യാപനം.
- ഗ്യാരന്‍റി 1 – ഗൃഹജ്യോതി – ആദ്യത്തെ 200 യൂണിറ്റ് സൗജന്യ വൈദ്യുതി എല്ലാ കുടുംബങ്ങൾക്കും .വാഗ്ദാനം നടപ്പിലാക്കിത്തുടങ്ങുന്നത് ജൂലൈ 1 മുതൽ. 199 യൂണിറ്റ് വരെ മാത്രം ഉപയോഗിച്ചവർക്ക് ബില്ലുണ്ടാകില്ല
- ഗ്യാരന്‍റി 2 – ഗൃഹലക്ഷ്മി – തൊഴിൽ രഹിതരായ എല്ലാ വീട്ടമ്മമാർക്കും 2000 രൂപ വീതം നല്‍കും, ഇതിനായി അപേക്ഷ നൽകണം, ആധാർ കാർഡും അക്കൗണ്ട് നമ്പറും സമർപ്പിക്കണം. ഓൺലൈനായും അപേക്ഷ നൽകാം. സമയം ജൂലൈ 10 വരെ. ഓഗസ്റ്റ് മുതൽ ധനസഹായം എത്തിത്തുടങ്ങും.ഓഗസ്റ്റ് 15-ന് ആദ്യഗഡു ധനസഹായം വീട്ടമ്മമാർക്ക് എത്തും.ഇതിൽ ബിപിഎൽ – എപിഎൽ ഭേദമില്ല.തൊഴിൽരഹിതരായ എല്ലാ ഗൃഹനാഥമാർക്കുമാണ് ധനസഹായം ലഭിക്കുക.വിധവ പെൻഷനോ, വാർധക്യ പെൻഷനോ വാങ്ങുന്നവർക്ക് ധനസഹായം നിഷേധിക്കില്ല. എല്ലാ വിഭാഗങ്ങളിലെയും, മറ്റ് സഹായം ലഭിക്കുന്ന സ്ത്രീകൾക്കും ധനസഹായം കിട്ടും.
- ഗ്യാരന്‍റി 3 – അന്നഭാഗ്യ – 10 കിലോ ആഹാരധാന്യം ബിപിഎൽ കുടുംബങ്ങൾക്കും അന്ത്യോദയ കാർഡ് ഉടമകൾക്കും – ജൂലൈ 1 മുതൽ വിതരണം തുടങ്ങും.
- ഗ്യാരന്‍റി 4 – ശക്തി – എല്ലാ സ്ത്രീകൾക്കും വിദ്യാർഥികൾക്കുമുൾപ്പടെ സൗജന്യ കർണാടക ആർടിസി ബസ് യാത്ര. ജൂൺ 11 മുതൽ തുടങ്ങും. സംസ്ഥാനാന്തര യാത്രകൾക്ക് ബാധകമല്ല. രാജഹംസ അടക്കമുള്ള എസി ബസ്സുകളിലടക്കം ഈ ആനുകൂല്യം ലഭിക്കും. പക്ഷേ സ്ലീപ്പർ ബസ്സുകളിൽ ഈ ആനുകൂല്യമുണ്ടാകില്ല.
- ഗ്യാരന്‍റി 5- യുവനിധി – 2024 വരെ ഓരോ തൊഴിൽ രഹിതരായ ഗ്രാജ്വേറ്റ്‍സിനും 3000 രൂപ, ഡിപ്ലോമ ഹോൾഡർമാർക്ക് 1500 രൂപ. ഇത് ട്രാൻസ്ജെൻഡർമാർക്കും ലഭിക്കും.
Bangalore
കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കൂട്ടി

ബംഗളുരു: കർണാടകത്തിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കൂട്ടി. 31 ശതമാനത്തിൽ നിന്ന് 35 ശതമാനത്തിലേക്ക് ആണ് ക്ഷാമബത്ത കൂട്ടിയത്. ഇതനുസരിച്ച് സർക്കാർ ജീവനക്കാരുടെ ആകെ ശമ്പളം കൂടും. പെൻഷനിലും കുടുംബ പെൻഷനിലും വർധന ബാധകമാകും. നേരത്തെ ബസവരാജ് ബൊമ്മയ് സർക്കാർ ഫെബ്രുവരി 28-ന് ഇടക്കാല ആശ്വാസമായി 17 ശതമാനം ശമ്പള വർദ്ധന നടപ്പാക്കിയിരുന്നു. ഏഴാം ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ 35% വരെ ക്ഷാമബത്ത കൂട്ടിയിരിക്കുന്നത്. ജനുവരി മുതൽ ഈ വർദ്ധന ബാധകമാകും.
Bangalore
മൈസുരുവിൽ ബസ്സും കാറും കൂട്ടിയിടിച്ച് പത്ത് മരണം

മൈസുരു: മൈസുരുവിൽ ബസ്സും കാറും കൂട്ടിയിടിച്ച് പത്ത് മരണം. കൊല്ലഗൽ – ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മൈസുരുവിൽ വിനോദയാത്രയ്ക്കെത്തിയ ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് വിനോദയാത്രയ്ക്ക് എത്തിയ പതിമൂന്നംഗ സംഘത്തിലെ പത്ത് പേരും മരിച്ചു, മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ പോയി തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു ഇവർ. ഇതിനിടെയാണ് അപകടമുണ്ടായത്.
-
Kerala4 weeks ago
ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു
-
Featured2 months ago
സെയ്ഫിയെ കുടുക്കിയത് സെൽഫോൺ, കേരള പൊലീസിനു നിരാശ
-
Ernakulam5 days ago
‘അരിക്കൊമ്പനെ മാറ്റാൻ പണം കൊടുക്കാമോ’; ട്വന്റി ട്വന്റി് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
-
Featured2 months ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured4 weeks ago
എഐ ക്യാമറ വിവാദം: സർക്കാരിന്റെ അന്വേഷണവും അട്ടിമറിച്ചു, മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി
-
Special4 weeks ago
’എൻ്റെ മകൾക്ക് എന്ത് എക്സ്പീരിയൻസ് ഇല്ലാന്നാണ് സാർ മന്ത്രി പറഞ്ഞത്’; കുറിപ്പ് വായിക്കാം
-
Featured2 months ago
കീഴ്ക്കോടതിയിൽ നിന്ന് അപരിഹാര്യമായ നഷ്ടം സംഭിച്ചു; രാഹുലിന്റെ അഭിഭാഷകൻ സെഷൻസ് കോടതിയിൽ
-
Featured2 months ago
ഫണ്ട് വെട്ടിപ്പ്: ഹർജി ലോകായുക്ത തള്ളി
You must be logged in to post a comment Login