സംസ്ഥാനത്ത് ആദ്യമായി ഒരു ബൂത്തിൽ 10 സി.യു.സി.കൾ രൂപീകരിച്ച് കോൺഗ്രസ്സ് മുന്നേറ്റം

കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡിലെ ബൂത്തിൽ കൃത്യമായ ആസൂത്രണത്തോടും, ചിട്ടയോടും, ജനപങ്കാളിത്തത്തോടും കൂടി 10 സി.യു.സി കൾ (കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റികൾ) രൂപീകരിച്ച് കൊണ്ട് അഭിമാനകരമായ നേട്ടവുമായി കോൺഗ്രസ്സ്.കെ.പി.സി.സി. നേതൃത്വം ബൂത്ത് തലത്തിൽ പാർട്ടിയുടെ അടിത്തറ വിപുലീകരിച്ച് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുവാൻ എടുത്ത തീരുമാനമാനത്തിന് ഊർജ്ജം പകരുന്ന പ്രവർത്തനമാണ് എറിയാട് ഒന്നാം വാർഡിൽ നടന്നത്‌. ഒരു മാസം കൊണ്ടാണ് പത്ത് സി.യു.സി ക ളുടെയും ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ പ്രഖ്യാപനവും പൂർത്തിയാക്കിയത്.10 സി.യു.സി ക ളുടെയും ഭാരവാഹികളുടെ സംഗമം ഡി.സി.സി.പ്രസിഡണ്ട് ജോസ് വള്ളൂർ നിർവ്വഹിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു വാർഡിൽ 10 സി.യു.സികൾക്ക് രൂപം കൊടുക്കുന്നതെന്ന് ഡി.സി.പ്രസിഡണ്ട് ഉൽഘാടനം ചെയ്ത് കൊണ്ട് പ്രഖ്യാപിച്ചു.

ടി.എം.കുഞ്ഞുമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.ട്രെയിനർ അക്ബർ അലി ക്ലാസ് നയിച്ചു.ഡി.സി.സി.സെക്രട്ടറിമാരായ അഡ്വ.പി.എച്ച്.മഹേഷ്,വി.എം.മൊഹിയുദ്ധീൻ,കെ.എഫ്.ഡൊമിനിക്ക്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.കെ.ഷംസുദ്ധീൻ,യു.ഡി.എഫ്.കൺവീനർ പി.എസ്.മുജീബ്റഹ്മാൻ, അബ്ദുറഹിമാൻ കടപ്പൂര്,മണ്ഡലം പ്രസിഡണ്ട് സി.പി.തമ്പി,ടി.കെ.നസീർ,ഇ.കെ.ദാസൻ, ഇ.കെ.സോമൻ മാസ്റ്റർ, പി.കെ.മുഹമ്മദ്, ബഷീർ കൊണ്ടാമ്പുള്ളി, പി.എ.കരുണാകരൻ, സി.ബി.ജയലക്ഷ്മി ടീച്ചർ,പി.എ.മനാഫ്,കെ.കെ.കുഞ്ഞുമൊയ്തീൻ, പി.എച്ച്.നാസർ,എ.കെ.അബ്ദുൾ അസീസ്,കെ.പി.സദാശിവൻ,സി.ബി.ജമാൽ, കെ.എ.നസീർ, ഗഫൂർ ഖാൻ,കെ.ആർ.റാഫി, ഹസീനറിയാസ്, ടി.കെ.സക്കീർ, എൻ.എം.റഫീക്ക്, എം.എം.ആഷിഫ്,കെ.എ.ഷാഫി,കെ.എസ്.റിയാസ്,കെ.പി.മുരളി,പി.എം.ബാബുട്ടൻ,ലിഷ സുരേഷ്,കെ.എ.ഷിഹാബ്,എം..എം.ഷാഹിം,എം.എം.നൗഷാദ്,ജാഫർമേച്ചേരി,കെ.എം.മൻസൂർ,ബി.എ.നിസാർ, ഷീബ മുരളി,എ.എൻ.റിൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Comment