വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രകടനം

കൊണ്ടോട്ടി :കോവിഡ് പശ്ചാത്തലത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന അശാസ്ത്രീയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കുകയും വ്യാപാരി സംഘടനകകളോട് ചര്‍ച്ച ചെയ്ത് മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ ശാസ്ത്രീയമായ ഭേദഗതി വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സമൂഹത്തിന് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് പുളിക്കല്‍
അങ്ങാടിയില്‍ പ്രകടനം നടത്തി.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സമദ് കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മുജീബ് റഹ്മാന്‍ ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രമേശ് ചെറുമുറ്റം, അമീന്‍ ഫാസില്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.
അേേമരവാലിെേ മൃലമ

Related posts

Leave a Comment