തിരുവഞ്ചൂരിനെതിരെ ഉയര്‍ന്ന വധഭീഷണി ശകതമായ അന്വേഷണം നടത്തണം മെനോറിറ്റി കോണ്‍ഗ്രസ്

തിരൂരങ്ങാടി: മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുടുംബത്തിനും നേരെ ഉയര്‍ന്ന വധഭീഷണിയെ സംബന്ധിച്ച് ശക്തമായ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് മൈനോറിറ്റി കോണ്‍ഗ്രസ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഒരു മുന്‍ ആഭ്യന്തരവകുപ്പ് മന്ത്രിക്കെതിരെ വധഭീഷണി ഉയര്‍ന്നെങ്കില്‍ ഈ സംസ്ഥാനത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവന് എന്ത് സുരക്ഷയാണ് ഉള്ളത്. അക്രമങ്ങളും, ഗുണ്ടാവിളയാട്ടങ്ങളും, കള്ളക്കടത്തുകളും, തട്ടിപ്പുകളും നടത്തുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു എന്നതാണ് കേരളത്തില്‍ അനിഷ്ട സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണമെന്നും യോഗം ഓര്‍മിപ്പിച്ചു. നിയോജക മണ്ഡലം ചെയര്‍മാന്‍ മൊയ്ദീന്‍ കുട്ടി മാട്ടറ അധ്യക്ഷനായി.കെ.സി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.പി.പി.എ.ബാവ. കൊളക്കാട്ടില്‍ റാഫി.സവാദ് സലീം എന്നിവര്‍ സംസാരിച്ചു. അഡ്വ.പ്രജിത്ത് കണ്ണമംഗലം നന്ദിയും പറഞ്ഞു

Related posts

Leave a Comment