മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ബിവറേജിലേക്ക് മാര്‍ച്ച് നടത്തി

മലപ്പുറം: മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടുപറമ്പ് ബൈപാസിലെ ബെവ്‌കോ വിദേശ മദ്യശാലയ്ക്ക് മാര്‍ച്ച് നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി വി എ കരീം ഉദ്ഘാടനം ചെയ്തു, ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്,മണ്ഡലം പ്രസിഡന്റ് എം മമ്മു എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ എ വി ഹുസൈന്‍,അഷറഫ് നാലകത്ത്,കെ പി ശ്രീധരന്‍,അബ്ദുള്ള,എം ജയപ്രകാശ്, ഫഹീസ് കൊന്നോല,ജിതേഷ്,ഹര്‍ഷദ്, സൈതലവി പറമ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Comment