പെരുമ്പടപ്പ് കോൺഗ്രസ് മണ്ഡലം കമ്മറ്റിക്ക് ഇൻകാസ് പിന്തുണ

  ദോഹ: കോവിഡ് പ്രതിസന്ധിയിലും മറ്റുമായി  നാട്ടിൽ ദുരിതമനുഭവിക്കുന്നവക്ക് മലപ്പുറം ജില്ലയിലെ   പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ നടപ്പിലാക്കിയ  അന്നവും കരുതലും  എന്ന പദ്ധതിയുടെ ഭാഗമായി ഭക്ഷണം നൽകുന്ന മഹത്തായ പദ്ധതിയിലേക്ക് സാമ്പത്തിക സഹായം കൈമാറിയ പെരുമ്പടപ്പു രണ്ടാം വാർഡ് കമ്മിറ്റിയെ ഖത്തർ ഇൻകാസ് ജില്ല സെക്രട്ടറി ഷാജി അയിരൂർ അനുമോദിച്ചു. പെരുമ്പടപ്പ് മണ്ഡലത്തിലുള്ള ഖത്തറിലെ  മുഴുവൻ പ്രവാസി സുഹൃത്തുക്കളും ഈ പദ്ധതിയിലേക്ക് സാമ്പത്തിക സഹായം നൽകണമെന്നും  കൂടാതെ പദ്ധതിയുമായി സഹകരിക്കണമെന്നും  
 ഇൻകാസ് ജില്ലാ സെക്രട്ടറി അഭ്യർഥിച്ചു.

Related posts

Leave a Comment