വിദ്യാര്‍ത്ഥികളെ നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും ഞങ്ങളുണ്ട് കൂടെ :യൂത്ത് കോണ്‍ഗ്രസ്

ഊരകം :ഓണ്‍ ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികളെ ചേര്‍ത്ത് പിടിച്ചു ഊരകത്ത് യൂത്ത് കോണ്‍ഗ്രസ്, നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും, ആഗ്രഹങ്ങള്‍ക്കും വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ ഉണ്ട് കൂടെ എന്ന സന്ദേശം ഉയര്‍ത്തി ഈ പ്രയാസ കാലത്ത് പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിഞ്ഞു. ഊരകം ഒന്നാം വാര്‍ഡില്‍ പഠന പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥിയുടെ വിവരം സ്‌കൂള്‍ പി ടി എ അറിയിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നെടുംപറബിലുള്ള വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ കൈമാറിയത് . യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥിക്ക് സ്മാര്‍ട്ട് ഫോണ്‍ കൈമാറുന്നതിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെ എ. അറഫാത്ത് യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍ക്കു കൈമാറി.ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പറമ്പന്‍ സൈദലവി, ടി ഷേര്‍ഷ,സി പി നിയാസ്, ഇ കെ ആസിഫ്, മച്ചിന്‍ഞ്ചേരി ആശിഖ്,പി ഗോപാലകൃഷ്ണന്‍, പി വി മുഹമ്മദ് അലി, പാലേരി നജീബ്,ടി പി റംഷൂന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment