ആ​ര്‍.​ജി.​ആ​ര്‍.​എഫ് ടീം ​അം​ഗ​ങ്ങ​ളെ നേ​രി​ല്‍ ക​ണ്ട് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്‌ രാ​ഹു​ല്‍ ഗാന്ധി

ക​രു​വാ​ര​കു​ണ്ട്: സ​ന്ന​ദ്ധ സേ​വ​ക​രാ​യ യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ രാ​ഹു​ല്‍ ഗാ​ന്ധി റെ​സ്ക്യു ടീം ​അം​ഗ​ങ്ങ​ളെ നേ​രി​ല്‍ ക​ണ്ട് അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്‌ രാ​ഹു​ല്‍ ഗാന്ധി . പ്ര​ള​യ​ത്തി​ലും കോ​വി​ഡി​ലും നാ​ട്ടു​കാ​ര്‍​ക്ക് കൈ​ത്താ​ങ്ങും പ്ര​തീ​ക്ഷ​യും ന​ല്‍​കി​യാ​ണ് ക​രു​വാ​ര​കു​ണ്ടി​ലെ ഏ​താ​നും യു​വാ​ക്ക​ള്‍ രാ​ഹുലിന്റെ പേ​രി​ല്‍ റെ​സ്ക്യൂ ടീം ​ഉ​ണ്ടാ​ക്കി​യ​ത്.എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം.​എ​ല്‍.​എ​യു​ടെ സ​ഹാ​യ​വും ഇ​വ​ര്‍​ക്ക് ല​ഭി​ച്ചു

ദൂ​ര സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് മ​രു​ന്നെ​ത്തി​ക്കു​ന്ന മെ​ഡി​ചെ​യി​ന്‍, മെ​ഗാ വൈ​റ​സ് പ്ര​തി​രോ​ധ ക്യാ​മ്ബ്, ര​ക്ത​ദാ​ന ക്യാ​മ്ബ്, സ്നേ​ഹ​ക്കി​റ്റ്, പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലൂ​ടെ ക്ഷേ​മാ​ന്വേ​ഷ​ണ യാ​ത്ര, ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ള്‍​ക്കാ​യി മ​ഴ​വി​ല്ല് ഓ​ണ്‍​ലൈ​ന്‍ ക​ലോ​ത്സ​വം, അ​ണു​ന​ശീ​ക​ര​ണം തു​ട​ങ്ങീ നി​ര​വ​ധി മാ​തൃ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഈ ​കൂ​ട്ടാ​യ്മ ന​ട​ത്തി​യി​രു​ന്നു.ഇ​തെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞ രാ​ഹു​ല്‍ ടീം ​അം​ഗ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

അ​ടു​ത്ത സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ വി​ശ​ദ​മാ​യി കൂ​ടി​യി​രി​ക്കാ​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തു. ചെ​യ​ര്‍​മാ​ന്‍ അ​ബ്​​ദു​ല്‍ റ​സാ​ഖ്, സെ​ക്ര​ട്ട​റി നി​സാം ആ​ബി​ദ​ലി, ട്ര​ഷ​റ​ര്‍ മ​ധു മേ​ലേ​തി​ല്‍, ക്യാ​പ്റ്റ​ന്‍ റി​യാ​സ് കൈ​പ്പു​ള്ളി, പി.​കെ. റ​ഫീ​ഖ് തു​ട​ങ്ങീ 15 പേ​ര്‍​ക്കാ​ണ് രാ​ഹു​ലി​നെ കാ​ണാ​ന്‍ അ​വ​സ​രം കി​ട്ടി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment