46 വർഷം പിന്നിടുന്ന വീക്ഷണത്തിന് ആശംസകളുമായി മഹിളാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ജെബി മേത്തർ . ഇന്ദിരാഗാന്ധി 1976 ൽ പുറത്തിറക്കിയ വീക്ഷണത്തിന്റെ തുടർന്നുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്നും മൂല്യങ്ങളിൽ വെള്ളം ചേർക്കാത്തതാണെന്നും ഫേസ്ബുക്കിൽ കുറിച്ച ജെബി മേത്തർ വീക്ഷണത്തിന് പിറന്നാൾ ആശംസകളും നേർന്നു.
ഫേസ്ബുക് കുറിപ്പ് വായിക്കാം
ദേശീയതയുടെ വീക്ഷണത്തിന് 47 വയസ്. കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ വീക്ഷണം പത്രം പ്രസിദ്ധീകരണം ആരംഭിച്ചിട്ട് 46 വർഷം പിന്നിട്ടു.
ദേശീയതയും മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും എന്നും നിലനിൽക്കണമെന്നാഗ്രിച്ച് തുടങ്ങിയ വീക്ഷണത്തിന്റെ യാത്ര വെല്ലുവിളി നിറഞ്ഞതെങ്കിലും മൂല്യങ്ങളിൽ വെള്ളം ചേർത്തിട്ടില്ല. 1976 ഫെബ്രുവരി 11 ന് ഇന്ദിരാഗാന്ധി പുറത്തിറക്കിയ വീക്ഷണത്തിന് പിറന്നാൾ മംഗളം