സി.പി.നായരുടെ നിര്യാണത്തിൽ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും അനുശോചിച്ചു

ത്രുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായരുടെ നിര്യാണത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. സബ് കളക്ടറില്‍ തുടങ്ങി ചീഫ് സെക്രട്ടറിവരെ എത്തിയ അദ്ദേഹം ഭരണരംഗത്ത് വലിയ സംഭാവനകള്‍ നല്കി. ഭരണപരിഷ്‌കാര കമ്മീഷനംഗം, മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറി തുടങ്ങിയ നിലകളിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചു. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും നല്ല സാഹിത്യ രചനകള്‍ക്ക് സമയം കണ്ടെത്തി. അദ്ദേഹത്തിന്റ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുൻ ചീഫ്‌ സെക്രട്ടറിയും ഭരണപരിഷ്കാരക്കമ്മീഷൻ അംഗവുമായിരുന്ന സി.പി.നായരുടെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. സിവിൽ സർവ്വീസിന്റെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഭരണനിപുണനും , അതേസമയം ജനകീയനുമായ ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹം ഒരു മാതൃകയായിരുന്നു. സാഹിത്യകാരനെന്ന നിലയിലും അദ്ദേഹത്തിന് മികച്ച സ്ഥാനമാണുള്ളത്. ഓണാട്ടുകരക്കാരായ ഞങ്ങൾ തമ്മിൽ ദീർഘകാലത്തെ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ വേർപാട് വളരെ ദുഃഖകരമാണ്.

Related posts

Leave a Comment