Featured
മുസ്ലിം പളളി സർവേയെത്തുടർന്ന് യുപിയിൽ സംഘർഷം; മരണം നാലായി
സംഭാൽ: ഉത്തര്‍പ്രദേശിൽ സംഭാൽ ജില്ലയിൽ മുസ്ലിം പളളി സർവേയെത്തുടർന്ന് പ്രദേശവാസികളും പോലീസും തമ്മിലുണ്ടായ സംഘർഷം തുടരുന്നു.ഇതിനോടകം സംഘർഷത്തിൽ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. പ്ലസ്ടുവരെയുള്ള സ്‌കൂളുകള്‍ താല്‍കാലികമായി അടച്ചു. മുഗള്‍ രാജാക്കന്മാരുടെ കാലത്ത് സ്ഥാപിക്കപ്പെട്ട ഷാഹി ജാമ മസ്ജിദിനെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പള്ളി സ്ഥിതിചെയ്യുന്നത് ഹിന്ദുക്ഷേത്രത്തിനുമുകളിലാണെന്ന വാദം പരിശോധിക്കാനായി കോടതി നിര്‍ദേശിച്ച സര്‍വേ ഞായറാഴ്ച പോലീസിന്റെ അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ നടത്തുന്നതിനിടെയാണ് പ്രദേശവാസികള്‍ സംഘര്‍ഷം തുടങ്ങിയത്.
പ്രതിഷേധക്കാര്‍ കല്ലുകളുമായെത്തി സര്‍വേക്കാര്‍ക്കുനേരെ എറിയുകയായിരുന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ നേരിട്ടത്. സംഘര്‍ഷത്തില്‍ ഇരുപതോളം പോലീസുകാര്‍ക്ക് പരിക്കേറ്റു. തലയ്ക്ക്പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരമാണ്. പ്രതികള്‍ക്കെതിരെ ദേശരക്ഷാനിയമം ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ വന്നതെന്നും അത് തടസ്സപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ പ്രതികരിച്ചു.
സംഭാല്‍ ജുമാ മസ്ജിദിനകത്ത് ഹരിഹര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നുവെന്നും ക്ഷേത്രസ്ഥലം വിട്ടുകിട്ടാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും കാണിച്ചുകൊണ്ട് പ്രാദേശിക കോടതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഡ്വ. വിഷ്ണുശങ്കര്‍ ജെയ്ന്‍ കേസ് ഫയല്‍ ചെയ്തത്. മുഗള്‍ ചക്രവര്‍ത്തി ബാബര്‍ 1529-ല്‍ ക്ഷേത്രം കൈയേറി പള്ളി പണിതു എന്നായിരുന്നു അഭിഭാഷകന്റെ വാദം. കേസ് പരിഗണിച്ച കോടതി സ്ഥലം സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഘര്‍ഷം നടന്നുകൊണ്ടിരിക്കുമ്പോഴും അധികൃതര്‍ സര്‍വേ ഫലം പൂര്‍ത്തിയാക്കി. നവംബര്‍ 29-ന് ഫലം കോടതി പരിശോധിക്കും.
Featured
വെബ്സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മാണം: മുഖ്യപ്രതി മുംബൈയില്‍ അറസ്റ്റില്‍
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മെഡിക്കല്‍ സ്ഥാപനത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ സൂത്രധാരനെ മുംബൈയില്‍ വെച്ച് മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു. മുംബൈ നല്‍ബസാര്‍ സ്വദേശി നിസാര്‍ സാന്‍ജെ (50) എന്നയാളെ ആണ് മുംബൈയിലെ ജെ ജെ മാര്‍ഗില്‍ നിന്നും അറസ്റ്റ്‌ചെയ്തത്. ഇതോടൊപ്പം കൂട്ടുപ്രതികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തു.
ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ ജോലിക്ക് പോകുന്നവര്‍ എടുക്കേണ്ട മെഡിക്കല്‍ ചെക്കപ്പ് സര്‍ട്ടിഫിക്കറ്റ് ആണ് ഇയാള്‍ വ്യാജമായി നിര്‍മിച്ചത്. മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാതെ പ്രസ്തുത സ്ഥാപനത്തിന്റെ പേരില്‍ അവരുടെ മെഡിക്കല്‍ ചെക്കപ്പ്/ അപ്പോയിന്റ്‌മെന്റുുകള്‍ ബുക്ക് ചെയ്യാനും അവര്‍ ഫിറ്റാണെന്ന് ഉറപ്പാക്കാനും മെഡിക്കല്‍ സെന്ററിന് അനുവദിച്ച, Wafid, Mofa എന്നീ വെബ് സൈറ്റുകളുടെ യൂസര്‍ നെയിമും പാസ്സ വേര്‍ഡബം ഹാക്ക് ചെയതാണ് തട്ടിപ്പ് നടത്തിയത്. ഇതു വഴി മെഡിക്കല്‍ ഫിറ്റ് ആകാത്ത ആളുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.
മലപ്പുറം ഡി.സി.ആര്‍ ബി ഡിവൈ.എസ്.പി സാജു കെ എബ്രഹാം, സൈബര്‍ പോലീസ് െ്രെകം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെ കണ്ടെത്തിയത്. സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ അബ്ദുല്‍ ലത്തീഫ്, എ എസ് ഐ മാരായ റിയാസ് ബാബു, അനീഷ് കുമാര്‍, സി പി ഒ ധനൂപ് എന്നിവര്‍ മുബൈയിലെത്തി അന്വേഷണം നടത്തി. മെഡിക്കല്‍ സെന്ററില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാതെ പ്രസ്തുത സ്ഥാപനത്തിന്റെ പേരില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയ അജയ് എന്ന പ്രതിയെയും അയാള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്‍കിയ ട്രാവല്‍ ഏജന്റ് നരേഷിനെയും രാജസ്ഥാനില്‍ നിന്നും സൈബര്‍ ടീം സേനാംഗങ്ങള്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചാബിലെ മലര്‍ക്കോട്ടയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സഹായിച്ച മറ്റൊരു ട്രാവല്‍ ഏജന്റിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതോടൊപ്പം ഡല്‍ഹി സ്വദേശികളായ അല്‍ മന്‍സൂര്‍ ട്രാവല്‍ എജന്റ്‌റ് ആയ ഹാത്തിബിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ഈ സംഘം വഴി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി വിദേശത്തേക്ക് കടന്ന ഏഴ് പ്രതികളെയും മലപ്പുറം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുള്ള ബാക്കി പ്രതികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.സൈബര്‍ പോലീസ് അറസ്റ്റ്‌ചെയ്ത ട്രാവല്‍ എജന്റുമാരില്‍ നിന്നാണ് അവര്‍ക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കുന്നതിലെ പ്രധാന സൂത്രധാരന്‍ നിസാര്‍ സാന്‍ജെ ആണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം മുബൈയില്‍ എത്തി നിരീക്ഷണം നടത്തി ആണ് പിന്തുടര്‍ന്ന് പിടികൂടിയത്.
Featured
മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കമ്പനിക്ക് നീട്ടിനല്‍കിയത് മന്ത്രിസഭ പോലും അറിയാതെ: രമേശ് ചെന്നിത്തല
കോഴിക്കോട്: മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ കാര്‍ബൊറണ്ടം യൂണിവേഴ്‌സല്‍ കമ്പനിക്ക് നീട്ടിനല്‍കിയത് മന്ത്രിസഭ പോലും അറിയാതെയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയെ നോക്കുകുത്തിയാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കരാര്‍ പുതുക്കണമെന്നത് പകരാര്‍ ഒപ്പിടുന്ന സമയത്ത് പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു. മണിയാര്‍ പദ്ധതിയില്‍ ബിഒടി അടിസ്ഥാനത്തില്‍ 30 വര്‍ഷത്തേക്കാണ് സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. അത് നീട്ടിനല്‍കാനുള്ള തീരുമാനം അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.
ധാരണാപത്രത്തിലുള്ള കാര്യങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. പദ്ധതി 30 വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറേണ്ടതാണ്. ആ കാലാവധി ഈ ഡിസംബര്‍ 30ന് പൂര്‍ത്തിയാവും. അങ്ങനെ പൂര്‍ത്തിയാവുമ്പോള്‍ ഈ പദ്ധതി ഇലക്ട്രിസിറ്റി ബോര്‍ഡിന് കൈമാറണമെങ്കില്‍ 21 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ആ നോട്ടീസ് സര്‍ക്കാര്‍ ഇതുവരെ കൈമാറിയിട്ടില്ല. അത് കൊടുക്കാത്ത സന്ദര്‍ഭത്തിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. 30 വര്‍ഷം കഴിഞ്ഞിട്ടും ഈ കമ്പനിക്ക് 25 വര്‍ഷം കൂടി കൊടുക്കുന്നത് അഴിമതിയാണ്. ഈ കമ്പനിയെ വഴിവിട്ട് സഹായിക്കുകയാണ് വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും ചെയ്യുന്നത്- ചെന്നിത്തല വ്യക്തമാക്കി.
കെഎസ്ഇബി ചെയര്‍മാന്റെയും ചീഫ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെയും മുന്‍ ചെയര്‍മാന്റേയും കത്തുകളിലൊക്കെ ആവശ്യപ്പെട്ടിരിക്കുന്നത് കാലാവധി കഴിഞ്ഞതുകൊണ്ട് ഡിസംബര്‍ 30 മുതല്‍ ഈ ജലവൈദ്യുതി പദ്ധതി തിരിച്ച് ഇലക്ട്രിസിറ്റി ബോര്‍ഡിന് കൊടുക്കണം എന്നാണ്. കാരണം കേരളം ഇന്ന് കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണ്. അതു മൂലം ജനങ്ങളുടെ മേല്‍ കൂടുതല്‍ ചാര്‍ജ് അടിച്ചേല്‍പ്പിക്കേണ്ടിവരുന്നു. അതിനാല്‍ പ്രതിമാസം 12 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന ഈ പദ്ധതി തിരികെ നല്‍കണമെന്ന് കെഎസ്ഇബിയും മന്ത്രിയുമൊക്കെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയെ നോക്കുകുത്തിയാക്കി 25 വര്‍ഷം കൂടി കരാര്‍ നീട്ടിനല്‍കാന്‍ തീരുമാനമെടുത്തു. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ട്. ഈ കമ്പനിക്ക് 30 വര്‍ഷം കഴിഞ്ഞിട്ടും വൈദ്യുതി കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
‘ഇന്ന് നിയമവും വ്യവസ്ഥകളും മാറിയെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. എന്ത് വ്യവസ്ഥയാണ് മാറിയത്. 1991ലെ കരാറില്‍ പുതുക്കിക്കൊടുക്കാമെന്ന് പറഞ്ഞിട്ടില്ല. കമ്പനിയുടെ ലെറ്റര്‍ തന്റെ കൈയിലുണ്ട്. 2019ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായെന്നും അതിനാല്‍ കരാര്‍ നീട്ടിക്കൊടുക്കണം എന്നുമാണ് കമ്പനിയുടെ കത്തില്‍ പറയുന്നത്. അന്നത്തെ വെള്ളപ്പൊക്കത്തില്‍ ഈ കമ്പനിക്കൊരു നാശനഷ്ടവും ഉണ്ടായില്ല. ഇനി അങ്ങനെ ഉണ്ടായെങ്കില്‍ എന്തുകൊണ്ട് ബോര്‍ഡിനെയോ സര്‍ക്കാരിനെയോ അക്കാര്യം അറിയിച്ചില്ല. നാശനഷ്ടം തിട്ടപ്പെടുത്തിയില്ല. അപ്പോള്‍ നാശഷ്ടമുണ്ടായില്ലെന്നാണ് സത്യം. ഇനിയുണ്ടായെങ്കില്‍തന്നെ ഈ കമ്പനിക്ക് ഇന്‍ഷുറന്‍സ് ഉള്ളതല്ലേ. എന്നിട്ടുമെന്തുകൊണ്ട് അത് ഈടാക്കിയില്ല. അപ്പോള്‍ പ്രളയത്തെ മുന്‍നിര്‍ത്തി ഒരുകള്ളക്കഥ മെനയുകയാണ്. അങ്ങനെ കരാര്‍ 25 വര്‍ഷത്തേക്കു കൂടി നീട്ടണമെന്ന് പറയുന്നത് അഴിമതിയാണ്. മുഖ്യന്ത്രിയും വ്യവസായ മന്ത്രിയും അറിഞ്ഞുകൊണ്ട് ഈ സ്വകാര്യ വ്യക്തിക്ക് പ്രതിമാസം കേരളത്തിന് കിട്ടേണ്ട 12 മെഗാവാട്ട് കൊടുക്കുകയാണ്. ഇതൊരിക്കലും ന്യായമല്ല’- ചെന്നിത്തല വിശദമാക്കി.
വ്യവസായങ്ങള്‍ വരട്ടെയെന്നാണ് മന്ത്രി പറയുന്നത്. വരണം. വ്യവസായങ്ങള്‍ വരാത്തത് പി. രാജീവിന്റെ പാര്‍ട്ടി ഇക്കാലമത്രയും സ്വീകരിച്ചത് തെറ്റായ നയങ്ങള്‍ മൂലമായിരുന്നു. എല്‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോള്‍ മാത്രമാണ് വ്യവസായത്തെ കുറിച്ച് പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരെങ്കിലും നിക്ഷേപം നടത്താന്‍ വന്നാല്‍ അവരെ ഓടിച്ചുവിടുന്ന സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. യുഡിഎഫ് വ്യവസായങ്ങള്‍ക്ക് എതിരല്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Cinema
നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍
പുഷ്പ 2 റിലീസ് തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തെ തുടര്‍ന്നാണ് അറസ്റ്റ്.ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വസതിയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login