അസമിൽ സംഘർഷം ; പോലീസ് ആക്രമണത്തിൽ വെടിയേറ്റുവീണയാളുടെ നെഞ്ചിൽ ചവിട്ടി ക്യാമറാമാൻ : ജനങ്ങൾക്കൊപ്പമെന്ന് രാഹുൽ ഗാന്ധി

ഗുവാഹത്തി: അസമിലെ ദരാംഗ് ജില്ലയില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനുള്ള പോലീസ് നടപടി രൂക്ഷമായ സംഘര്‍ഷത്തില്‍ കലാശിച്ചു. വടികളുമായി പോലീസിനെ നേരിടാന്‍ നാട്ടുകാര്‍ എത്തിയതോടെ പോലീസ് വെടിവച്ചു. സംഘര്‍ഷത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്.വെടിയേറ്റു വീണ ഒരാളെ പോലീസ് കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതും ചലനമറ്റ് കിടന്നയാളെ പോലീസിനൊപ്പമുണ്ടായിരുന്ന കാമറമാന്‍ ആക്രമിക്കുന്നതുമായി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചലനമറ്റ് കിടന്നയാളുടെ ദേഹത്തേക്ക് ഓടിവന്ന് പല തവണ എടുത്തുചാടിയാണ് കാമറമാന്റെ ആക്രമണം. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്.പോലീസ് പിടിച്ചുമാറ്റുന്നവരെ കാമറമാന്‍ ഇത്തരത്തില്‍ ആക്രമണം തുടര്‍ന്നു. ഇയാളെ പോലീസ്അ റസ്റ്റു ചെയ്തിട്ടുണ്ട്. ഒഴിപ്പിക്കല്‍ നടപടി ചിത്രീകരിക്കാന്‍ പോലീസ് വാടകയ്ക്ക് നിയോഗിച്ച കാമറമാനാണ് ഇയാള്‍. വ്യാഴാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള സമിതിയായിരിക്കും അന്വേഷിക്കുക.ദരാംഗിലെ ദോല്‍പുരില്‍ 1500 ഏക്കറോളം സര്‍ക്കാര്‍ ഭൂമി കയ്യേറിയ 800 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു പോലീസ് നടപടി. ഒരു അഗ്രികള്‍ച്ചറല്‍ പ്രൊജക്ടിനായി സര്‍ക്കാര്‍ ഈ ഭൂമി വകമാറ്റിയിരുന്നു.ജനക്കൂട്ടം കല്ലുകളും വടികളുമായാണ് പോലീസിനെ നേരിട്ടതെന്ന് പോലീസ് പറയുന്നു. പോലീസ് സ്വയം പ്രതിരോധത്തിനാണ് വെടിവച്ചത്. ഒമ്പത് പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പ്രദേശവാസികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എസ്.പി സുശാന്ത് ബിശ്വ ശര്‍മ്മ പറഞ്ഞു.സംഘര്‍ഷത്തെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയായില്ല. ഇത് വൈകാതെ പൂര്‍ത്തിയാക്കും. ഇപ്പോള്‍ പോലീസ് മടങ്ങുകയാണെന്നും എസ്.പി അറിയിച്ചു.അതേസമയം, പോലീസിന്റെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. വടിയുമായി ആക്രമിക്കാനെത്തിയ നാട്ടുകാരന്റെ നെഞ്ചിലേക്കാണ് പോലീസ് വെടിവച്ചത്. നിലത്തുവീണ ഇയാളെ പോലീസ് വളഞ്ഞിട്ട് അടിച്ചു. ചലനമറ്റ് കിടന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലീസ് തയ്യാറായില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വെടിവയ്പില്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ലെന്നും വ്യക്തമായി. പോലീസ് ഉപേക്ഷിച്ച് പിന്മാറിയതോടെയാണ് കാമറാമാന്‍ ഓടിയെത്തി ഇയാളുടെ മേല്‍ ചാടിവീണത്.അസം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അസമില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് വെടിവയ്പാണ് നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. താന്‍ അസമിലെ ഈ ജനത്തിനൊപ്പമാണ്. അവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടാനുള്ളവരല്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment