താരസംഘടനയുടെ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ; നടി, നടനെ കടിച്ചു. വൈറലായി വീഡിയോ ,

ഹൈദരാബാദ്: തെലുങ്ക് താരസംഘടനയായ മൂവി ആർട്ടിസ്റ്റ് അസോസിയേഷനിലെ തിരഞ്ഞെടുപ്പിനിടെ നടി ഹേമ നടൻ ശിവ ബാലാജിയെ കടിച്ചതിനെ തുടർന്ന് സംഘർഷം. ഇന്നലെയായിരുന്നു തിരഞ്ഞെടുപ്പ്. പ്രകാശ് രാജും വിഷ്ണു മാഞ്ചും നയിക്കുന്ന പാനലുകളാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രകാശ് രാജിന്റെ പാനലിൽ നിന്ന് ഹേമയും വിഷ്ണു മാഞ്ചുവിന്റെ പാനലിൽ നിന്ന് ശിവ ബാലാജിയും മത്സരിച്ചിരുന്നു. ഇരുവരും വോട്ട് ചെയ്യാൻ നിൽക്കുന്നതിനിടെയായിരുന്നു ഹേമ ശിവ ബാലജിയുടെ ഇടതു കൈയിൽ കടിക്കുന്നത്.

നിമിഷ നേരം കൊണ്ട് വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. ഒരാളെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിനാലാണ് കടിച്ചതെന്നും ഹേമ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ വിഷ്ണു മാഞ്ചു നേതൃത്വം നൽകിയ പാനൽ വിജയിച്ചു. ഇതിനെ തുടർന്ന് പ്രകാശ് രാജ് സംഘടനയിൽ നിന്ന് രാജിവച്ചു. വിജയികളെ അഭിനന്ദിച്ചെങ്കിലും തെലുങ്ക് സംഘടനയിൽ പ്രാദേശിക വാദം ശക്തമാണെന്ന് പ്രകാശ് രാജ് ആരോപിച്ചു.

Related posts

Leave a Comment