വിവാഹ സല്‍ക്കാരത്തിനെത്തിയവര്‍ തമ്മിലുണ്ടായ സംഘര്‍ഷം : രണ്ടുപേര്‍ അറസ്​റ്റില്‍

വിവാഹ സൽക്കാരത്തിനെത്തിയവർ തമ്മിലുണ്ടായ സംഘർഷത്തെ തുടന്ന്​​ രണ്ടുപേരെ പൊലീസ് അറസ്​റ്റ്​ ചെയ്തു. മരത്തംകോട് സ്വദേശികളായ ജിഷ്ണു, പ്രണവ് എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്​റ്റ്​ ചെയ്തത്. ആഗസ്​റ്റ്​ 29ന് രാത്രി വേലൂർ വെങ്ങിലശ്ശേരിയിലാണ്​ സംഭവം. ചെറിയ വാഗ്വാദത്തിൽ തുടങ്ങി സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. മർദനത്തിൽ വിഷ്ണുനാഥ് എന്ന യുവാവിന്റെ നാല് പല്ലുകൾ നഷ്​ടപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്​ ചെയ്തു.

Related posts

Leave a Comment