നാടൻ കറികളുടെ ഫ്ലേവറിൽ കോണ്ടം വിപണിയിലേക്ക് ; പുത്തൻ പരീക്ഷണം

കോണ്ടം വ്യവസായത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് മലേഷ്യന്‍ കമ്ബനിയായ ‘വണ്‍’. ‘പെരിസ കറി’ എന്ന വിഭവത്തിന്റെ ഫ്ലേവറുള്ള കോണ്ടമാണ് കമ്ബനി അവതരിപ്പിച്ചിരിക്കുന്നത്.

ജീരകം, മഞ്ഞള്‍, കറുവാപ്പട്ട, ഗ്രാമ്ബു, കുരുമുളക്, ഇഞ്ചി, ചുവന്ന മുളക് എന്നിവയെല്ലാം ചേരുന്ന എരിവും മധുരവും കലര്‍ന്ന ഭക്ഷണപദാര്‍ത്ഥത്തിന്റെ രുചിയാണിതിനെന്നും കമ്ബനി അവകാശപ്പെടുന്നു.

ഓണ്‍ലൈന്‍ വഴി മാത്രമേ ഇവ ഉപയോക്താവിന് വാങ്ങുവാന്‍ സാധിക്കുള്ളു. ഡ്യൂറെക്സ് എന്ന കമ്ബനി വഴുതനയുടെ ഫ്ലേവറിലും, ചിക്കന്‍ ടിക്ക മസാലയുടെ ഫ്ലേവറിലും കോണ്ടങ്ങള്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.

മാത്രമല്ല മാന്‍ഫോഴ്സ് കമ്ബനി ബിരിയാണിയുടെ ഫ്ലേവറിലും ഡ്യൂറെക്സ് എന്ന കമ്ബനി ഒരിനം മധുരപലഹാരത്തിന്റെ ഫ്ലേവറില്‍ കോഹിനൂര്‍ എന്ന കോണ്ടവും വിപണിയിലെത്തിച്ചിട്ടുണ്ട്.

Related posts

Leave a Comment