പ്രതിപക്ഷ നേതാവ് അനുശോചിച്ചു

തിരുവനന്തപുരം:കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി യേശുദാസന് വിട. ഇന്ത്യയുടേയും കേരളത്തിന്റേയും രാഷ്ട്രീയ ചരിത്രത്തെ വരകളിലൂടെ അടയാളപ്പെടുത്തുകയായിരുന്നു യേശുദാസൻ. ആറ് പതിറ്റാണ്ട് മാധ്യമ രംഗത്ത് നിറഞ്ഞു നിന്ന യേശുദാസൻ കാർട്ടൂൺ എന്ന കലയെ ജനപ്രിയമാക്കി. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവായ യേശുദാസൻ വരകളിലൂടെ വിമർശിച്ചു , ചിരിപ്പിച്ചു , ചിന്തിപ്പിച്ചു…. കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലത്തിന്റെ സംഭാഷണമെഴുതിയ യേശുദാസൻ തന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കി തന്നു. അദ്ദേഹത്തിന്റെ വരകൾക്ക് മരണമില്ല. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നു.

Related posts

Leave a Comment