വീരഭദ്ര സിംഗിന് അന്ത്യ പ്രണാമം

ന്യൂ‍ല്‍ഹിഃ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹിമാചൽ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ വിരഭദ്രസിംഗിന് രാഷ്‌ട്രം പ്രണാമം അര്‍പ്പിക്കുന്നു, മഹാനായ ജനാധിപത്യ വാദിയെയാണു നഷ്ടമായതെന്നു രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ഹിമാചല്‍ ജനങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ പങ്കു ചേരുന്നതായും രാഷ്‌ട്രപതി അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

ഇന്നു പുലര്‍ച്ചെയാണ് ഷിംലയിലെ ഇന്ദിരാഗാന്ധി മെ‍ഡിക്കല്‍ കോളെജില്‍ വീരഭദ്ര സിംഗ് അന്തരിച്ചത്. കോവിഡിനെത്തുടര്‍ന്നുള്ള തീവ്ര പരിചരണത്തിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 13നാണ് അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളെജിലാക്കു മറ്റിയത്. ഇന്നലെ രാത്രി രോഗം മൂര്‍ച്ഛിക്കുകയും ഇന്നു പുലര്‍ച്ചെ നാലു മണിക്ക് അന്തരിക്കുകയുമായിരുന്നു എന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

ആറു തവണ ഹിമാചല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഒന്‍പതു തവണ നിയസഭയിലേക്കും അഞ്ചു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

Related posts

Leave a Comment