അനുശോചന പ്രവാഹം

തിരുവനന്തപുരംഃ വര്‍ക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.

ദീര്‍ഘകാലം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന അദ്ദേഹം ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായി ഇരുപത്തിമൂന്നാം വയസിലാണ് ശിവഗിരിയിലെത്തിയത്.കേരളത്തിൽ ഇന്നുള്ള സന്ന്യാസി ശ്രേഷ്‌ഠൻമാരിൽ ഏറ്റവും തലമുതിർന്ന ആളായിരുന്നു പ്രകാശാനന്ദ.വർക്കല ശിവഗിരി മഠത്തിന്‍റെ പ്രശസ്‌തി ആഗോളതലത്തിൽ എത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം.വേദപ്രമാണങ്ങളില്‍ വളരെ ‍‍‍ജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹം കറകളഞ്ഞ മതേതരവാദികൂടിയായിരുന്നു .സനാതന ധര്‍മ്മത്തെ കുറിച്ച് അപാര അറിവുള്ള സന്ന്യാസി ശ്രേഷ്ഠനായിരുന്നു അദ്ദേഹം.സ്വാമിജിയുടെ വിയോഗം സന്ന്യാസി സമൂഹത്തിനും കേരളത്തിനും നികത്താന്‍ കഴിയാത്ത നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു. ശ്രീനാരായണ ധര്‍മസംഘത്തിന് ഏറെനാള്‍ നേതൃത്വം കൊടുത്ത അദ്ദേഹം ആധ്യാത്മിക രംഗത്ത് പ്രകാശഗോപുരമായിരുന്നു. ഗുരുദേവന്റെ ആശയങ്ങളും ആദര്‍ശങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും അതില്‍ പങ്കാളിയാകാനും എനിക്കു ഭാഗ്യം ലഭിച്ചു.

സനാതന ധര്‍മത്തെക്കുറിച്ച് അഗാധമായ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനു വലിയ നഷ്മാണെന്ന് ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു.

ശ്രീനാരായണ ധര്‍മസംഘത്തിന് ഏറെനാള്‍ നേതൃത്വം കൊടുത്ത അദ്ദേഹം ആധ്യാത്മിക രംഗത്ത് പ്രകാശഗോപുരമായിരുന്നു. ഗുരുദേവന്റെ ആശയങ്ങളും ആദര്‍ശങ്ങളും സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും അതില്‍ പങ്കാളിയാകാനും എനിക്കു ഭാഗ്യം ലഭിച്ചു.

സനാതന ധര്‍മത്തെക്കുറിച്ച് അഗാധമായ ജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനു വലിയ നഷ്മാണെന്ന് ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

കെ.സി. വേണു ഗോപാല്‍

ഗുരുദേവ ദർശനങ്ങളിൽ അടിയുറച്ചു നിന്ന് വേർതിരിവുകളില്ലാത്ത ഒരു സമൂഹമെന്ന ലക്ഷ്യത്തിനായി ആത്മീയ ജീവിതം സമർപ്പിച്ച സന്യാസശ്രേഷ്ഠനായിരുന്നു സ്വാമി പ്രകാശാനന്ദയെന്ന് എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ശ്രീനാരായണ ദർശനങ്ങളെ ലോകമെങ്ങും പ്രചരിപ്പിക്കാനും ശിവഗിരിമത്തിൻ്റെ പ്രവർത്തനങ്ങൾ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാനും മഠാധിപതി എന്ന നിലയിൽ പ്രകാശാനന്ദസ്വാമി ബദ്ധശ്രദ്ധ പുലർത്തി. ശിവഗിരിയിൽ ബ്രഹ്മവിദ്യാലയം സ്ഥാപിച്ചതുൾപ്പെടെ ഒട്ടേറെ പുരോഗമനപരമായ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ പ്രകാശാനന്ദ സ്വാമിയുടെ വിയോഗം കേരളത്തിൻ്റെ ആത്മീയ രംഗത്തെ പകരം വയ്ക്കാനില്ലാത്ത നഷ്ടമാണെന്നും വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Related posts

Leave a Comment