ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോയി മാളിയേക്കലിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അനുശോചിച്ചു.
കറകളഞ്ഞ കോണ്‍ഗ്രസ് നേതാവായിരുന്നു ജോയി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ മുതല്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ വരെ ആത്മബന്ധം പുലര്‍ത്തിയ അദ്ദേഹം ലാഭേച്ഛ കൂടാതെ പാര്‍ട്ടിപ്രവര്‍ത്തനം നടത്തി. ജോയിപോലുള്ള നേതാക്കളാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്ത്. അസുഖം ആരോഗ്യത്തെ തളര്ത്തുന്നതുവരെ ജോയി കോണ്‍ഗ്രസിന്റെ സമരപോരാട്ടങ്ങളിലെ സുപരിചിതമായ മുഖമായിരുന്നു. ജോയിയുടെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ നഷ്ടമാണെന്നും സുധാകരന് പറഞ്ഞു.