Connect with us
,KIJU

Ernakulam

വീണുപോയത് തണൽ പരത്തിയ വടവൃക്ഷം: ജയ്സൺ ജോസഫ്

Avatar

Published

on

ഒരു ജനതയ്ക്കാകെ തണൽ പരത്തി നിന്ന ഉമ്മൻ ചാണ്ടിയെന്ന വൻ വടവൃക്ഷമാണ് പൊടുന്നനെ കടപുഴകി വീണതെന്ന് വീക്ഷണം മാനേജിം​ഗ് ഡയറക്റ്റർ, ജയ്സൺ ജോസഫ് അനുശോചന സന്ദേശത്തിൽ അറിയിച്ചു. . കക്ഷി- രാഷ്ട്രീയങ്ങൾക്കും ജാതി- മത -വർ​ഗ വിവേചനങ്ങൾക്കുമപ്പുറം എല്ലാവരെയും ഹൃദയത്തോടു ചേർത്തു പിടിച്ചു സാന്ത്വനസ്പർശമായിരുന്നു ഓസി എന്ന ഉമ്മൻ ചാണ്ടി. സഹായം അഭ്യർഥിച്ചു വരുന്നവരെയെല്ലാം നെഞ്ചോടു ചേർത്തു നിർത്തി. ജന സേവനം ഔദാര്യമല്ല, തന്റെ കടമയാണെന്ന് ഉറച്ചു വിശ്വസിച്ചു. ജനസേവനത്തിന് സ്ഥാനമാനങ്ങളോ, അധികാര പദവികളോ ഒന്നും അദ്ദേഹത്തിനു വേണ്ടിയിരുന്നില്ല. അസാധ്യമായതു പോലും സാധ്യമാക്കാനുള്ള വലിയ കഴിവു തന്നെ ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു. സഹായം തേടി മുന്നിൽ വരുന്ന ഒരാളെപ്പോലും വെറുംകൈയോടെ മടക്കിയിട്ടില്ല അദ്ദേഹം. ഏതു പ്രശ്നത്തിനും ഉമ്മൻ ചാണ്ടിക്കു പരിഹാരമുണ്ടായിരുന്നു. ജനസമ്പർക്ക പരിപാടി എന്ന ഒരൊറ്റ നടപടി മാത്രം മതി, ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രിക്ക് അമരത്വം നേടാൻ.
കെഎസ്‌യു കാലം മുതൽ എനിക്ക് അദ്ദേഹം വലിയ പിന്തുണയാണ് നൽകിയത്. വീക്ഷണം മാനേജിം​ഗ് ഡയറക്റ്റർ എന്ന നിലയ്ക്ക് തന്റെ ചുമതലകൾ നിറവേറ്റാൻ ഉമ്മൻ ചാണ്ടി ഏറെ സഹായിച്ചിരുന്നു എന്നും ജെയ്സൺ ജോസഫ് സന്ദേശത്തിൽ അനുസ്മരിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

മുഖ്യമന്ത്രി വരുന്നു, കുട്ടികൾ വീട്ടിലിരുന്നാൽ മതി

Published

on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് വിദ്യാർഥികളുടെ പഠിപ്പും മുടക്കി. എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത് നവകേരള സദസ് പ്രമാണിച്ചാണ്. എറണാകുളം, വൈപ്പിൻ, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകൾക്കാണ് ഇന്ന് അവധിയുള്ളത്. എറണാകുളം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചത്. ഗതാഗത കുരുക്ക് മൂലം വിദ്യാർത്ഥികൾക്കുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാനെന്നാണ് അവധിയിലെ വിശദീകരണം. എന്നാൽ കുട്ടികളുടെ പഠിപ്പ് മുടക്കി എന്തിനാണ് നവ കേരള സദസെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
ജില്ലാ സ്കൂൾ കലോത്സവം പ്രമാണിച്ച് കാസർകോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്.

Continue Reading

Ernakulam

കോതമംഗലം മാതിരപ്പള്ളി സ്വദേശി ഷോജി വധക്കേസില്‍ 11 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

Published

on

കോതമംഗലം: ഭര്‍ത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.2012 ലാണ് ഷോജിയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ലോക്കല്‍ പൊലീസ് ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും കത്തി കണ്ടെത്തിയിരുന്നില്ല. ഭര്‍ത്താവ് ഷാജിയെ അടക്കം ചോദ്യം ചെയ്‌തെങ്കിലും തെളിവു ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സ്വന്തം വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

Advertisement
inner ad

ഷോജി വീടിന് സമീപത്തുള്ള കടയിലാണ് ഉണ്ടായിരുന്നത്. ആ സമയത്ത് വീട്ടിലെത്തിയ ഷാജി സ്വര്‍ണം എടുത്തു. ശബ്ദം കേട്ട് ഷോജി വീട്ടിലേക്ക് എത്തുകയും, സ്വര്‍ണം എടുത്തതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.

Advertisement
inner ad
Continue Reading

Ernakulam

കളമശ്ശേരി സ്ഫോടനത്തിൽ മരണം എട്ടായി; പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി മരിച്ചു

Published

on

കൊച്ചി: യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. സ്ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലി. ഇവരുടെ ഭർത്താവ് എകെ ജോൺ കഴിഞ്ഞ ശനിയാഴ്ചയാണ് മരിച്ചത്.

പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), മലയാറ്റൂർ നീലീശ്വരത്തെ ലിബ്‌ന(ഏഴ്), അമ്മ സാലി, സഹോദരൻ പ്രവീൺ, തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സംഭവത്തിൽ ഇതുവരെ മരിച്ച മറ്റുള്ളവർ. കേസിൽ അറസ്റ്റിലായ ഏക പ്രതി ഡൊമിനിക് മാർട്ടിൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.

Advertisement
inner ad
Continue Reading

Featured