Connect with us
48 birthday
top banner (1)

Kerala

ഏകീകൃത സിവിൽ കോ‍ഡിൽ ആശങ്കയെന്നു തൃശൂർ മെത്രാപ്പൊലീത്ത

Avatar

Published

on

കൊല്ലം: കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട ഏകീകൃത സിവിൽ കോ‍ഡിൽ ആശങ്കയുണ്ടാക്കിയെന്ന് തൃശൂർ മെത്രാപ്പൊലീത്ത യുഹാനോൻ മാർ മിലിത്തിയോസ്. തെരഞ്ഞെടുപ്പ് കണ്ടുള്ള വിഭജന തന്ത്രമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. മണിപ്പൂരിൽ മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ മിണ്ടാത്ത മോദിയാണ് സിവിൽ കോഡിനെക്കുറിച്ച് പറയുന്നത്. രാജ്യത്തിന്റെ അടിത്തറക്ക് വിരുദ്ധമായ പ്രസ്താവന പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടാകരുതെന്ന് മെത്രാപ്പൊലീത്ത പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ പ്രധാനമന്ത്രി ശ്രമിക്കരുതായിരുന്നു. വിഷയത്തിൽ സുതാര്യത വരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും യുഹാനോൻ മാർ മിലിത്തിയോസ് പറ‍ഞ്ഞു. ഇന്നലെ രാത്രി ഒരു വാർത്താ ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പൊതുവിപണിയെക്കാൾ മൂന്ന് ഇരട്ടി പണം നൽകി പിപിഇ കിറ്റ് വാങ്ങി; കൊവിഡ് കാലത്ത് ആരോഗ്യവകുപ്പിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്

Published

on

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്ത് സംസ്ഥാന സംസ്ഥാന സർക്കാരും ആരോഗ്യവകുപ്പും നടത്തിയത് തീവെട്ടിക്കൊള്ളയാണെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ച് സിഎജി റിപ്പോർട്ട്. മഹാമാരിക്കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാൾ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോ‍ർട്ടിൽ വ്യക്തമാക്കുന്നു.

കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സർക്കാർ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ നൽകാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ സ്ഥിരം വിതരണക്കാരായ 3 പേരുൾപ്പെടെ നാല് സ്ഥാപനങ്ങൾ തയ്യാറായി നിൽക്കെയാണ് ഉയര്‍ന്ന നിരക്കിൽ ഓർഡര്‍ നൽകിയത് എന്നത് അടക്കം വിവരങ്ങൾ സര്‍ക്കാരിനെ നേരത്തെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു.

Advertisement
inner ad
Continue Reading

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും ഇ.ഡി കണ്ടുകെട്ടി

Published

on

തൃശ്ശൂർ: സിപിഎം നിയന്ത്രണത്തിനുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി ഇ.ഡി (എൻഫോസ്മെന്റ് ഡയറക്ടറേറ്റ്) കണ്ടുകെട്ടി. ഇഡി കൊച്ചി യൂണിറ്റിന്റേതാണ് നടപടി. ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് അന്വേഷണസംഘം അറിയിച്ചു.
കരുവന്നൂരില്‍ ബാങ്കിന്‍റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇഡി തുടങ്ങിയിരുന്നു.

Continue Reading

Kerala

ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം; ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്പെൻഷൻ

Published

on

തിരുവനന്തപുരം: ലൈംഗികാധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയിൽ സഹായം ചെയ്ത സംഭവത്തിൽ രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിൽ മേധാവി ബൽറാം കുമാ‍ർ ഉപാധ്യായയുടെ റിപ്പോർട്ടിലെ ശുപാർശ പരിഗണിച്ചാണ് നടപടി. റിമാൻഡിൽ കഴിയവേ ബോബി ചെമ്മണ്ണൂരിന്‍റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്ർറെ മുറിയിൽ കൂടിക്കാഴ്ചയക്ക് അവസരം നൽകിയെന്നാണ് ജയിൽ മേധാവിയുടെ കണ്ടെത്തൽ. ജയിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടിയായതിനാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.

Continue Reading

Featured