കോൺകകഫ് സെമി പ്രവേശനം ; ഫിഫ റാങ്കിങ്ങിൽ ഖത്തറിന്​ ചരിത്ര നേട്ടം

ദോഹ: കോണ്‍കകാഫ്​ ഫുട്​ബാളിലെ മിന്നും പ്രകടനവുമായി ഖത്തര്‍ ദേശീയ ടീമിന് ഫിഫ റാങ്കിങ്ങില്‍ മികച്ച മുന്നേറ്റം. 16 സ്​ഥാനം കയറി ലോക റാങ്കിങ്ങില്‍ റഷ്യക്ക്​ തൊട്ടുപിന്നിലായി 42ലെത്തി. അമേരിക്കയില്‍ നടന്ന കോണ്‍കകാഫ്​ ചമ്പ്യൻഷിപ്പിൽ സെമി ഫൈനലില്‍ പ്രവേശിച്ച പ്രകടനമാണ്​ ഖത്തറിന്​ ഗുണമായത്​.

ടീമിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്​ഥാനം കൂടിയാണിത്​. റാങ്കിങ്ങില്‍ 58ാം സ്​ഥാനക്കാരായാണ്​ ഖത്തര്‍ ​കോണ്‍കകാഫിന്​ പുറപ്പെട്ടത്​. സെമിവരെ തോല്‍വി അറിയാതെ മുന്നേറിയവര്‍, ഒടുവിൽ അമേരിക്കക്ക്​ മുന്നില്‍ വീണെങ്കിലും റാങ്കിങ്ങില്‍ മികച്ച നേട്ടം കൊയ്​തു. 1993ല്‍ 51ലെത്തിയതായിരുന്നു ഇതിന്​ മുൻപത്തെ മികച്ച റാങ്ക്​.

Related posts

Leave a Comment