സഖാക്കൾക്ക് നടുറോഡിലുമാകാം

മൂലമറ്റം: പാതയോരങ്ങളിലെ കൊടിമരങ്ങൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ നീക്കം ചെയ്തപ്പോഴും നിയമത്തെ നോക്കുകുത്തിയാക്കി റോഡിന് നടുവിൽ സി പി എമ്മിൻ്റെ കൊടിമരം. മൂലമറ്റം
കെഎസ്ആർടിസി ഡിപ്പോയുടെ മുൻവശം റോഡിന് നടുവിലാണ് ഈ വലിയ പാർട്ടി കൊടിമരം പാർട്ടി പതാക വഹിച്ച് നിൽക്കുന്നത്. മുക്കവലയുടെ മധ്യത്തിൽ കൊടിമരം നിന്നിട്ടും അത് നീക്കം ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. പവർഹൗസ് – ആശ്രമം ഭാഗത്തേക്കും, പതിപ്പിള്ളി, വാഗമൺ- ഇലപ്പള്ളി ഭാഗത്തേക്കും റോഡുകൾ തിരിയുന്നിടത്താണ് കൊടിമരം നിയമത്തെ വെല്ലുവിളിച്ച് പാർട്ടി പതാക പാറിക്കളിക്കുന്നത്.നിയമം ലംഘിച്ച് റോഡിന് നടുവിൽ നിൽക്കുന്ന കൊടിമരം മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

Leave a Comment