ഗവർണറുടെ കത്ത്: നിയമവാഴ്ചയുടെ സമ്പൂർണ തകർച്ച വ്യക്തമാക്കുന്നെന്നു വി.എം.സുധീരൻ

തിരുവനന്തപുരം:സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും യു.ജി.സി. മാർ​ഗനിർദ്ദേങ്ങൾക്കും വിരുദ്ധമായി കേവലം സങ്കുചിത രാഷ്ട്രീയതാൽപര്യം മാത്രം മുൻനിർത്തിക്കൊണ്ട് വൈസ് ചാൻസലർ നിയമനങ്ങൾ ഉൾപ്പെടെയുള്ള തെറ്റായ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണ് മുഖ്യമന്ത്രിയ്ക്കുള്ള ഗവർണറുടെ കത്തെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ.
എന്നെ മാറ്റി മുഖ്യമന്ത്രിതന്നെ ‘ചാൻസലറായിക്കൊള്ളൂ’ എന്ന് ഗവർണർക്ക് പറയേണ്ടിവന്നത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂർണ തകർച്ചയാണ് വ്യക്തമാക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള അരാജകാവസ്ഥയുടെ പച്ചയായ പ്രതിഫലനം കൂടിയാണിത്.
ഇനിയെങ്കിലും സർക്കാർ തെറ്റുതിരുത്തണം. വൈസ് ചാൻസലർ നിയമനങ്ങൾ ഉൾപ്പെടെയുള്ള തെറ്റായ സർവ നടപടികളും റദ്ദാക്കുകയും വേണം. അർഹതയില്ലാത്തവരെ സർവ്വകലാശാലാ ഉന്നത തലങ്ങളിൽ തിരികിക്കയറ്റാനുള്ള എല്ലാ നിർദ്ദേശങ്ങളും നടപടികളും പിൻവലിച്ചേ മതിയാകൂ എന്നും സുധീരൻ വ്യക്തമാക്കി..

Related posts

Leave a Comment